Wednesday, September 19, 2007

പന്നിയാര്‍ ദുരന്തം: 5 ലക്ഷം രൂപ ആശ്വാസധനം

പന്നിയാര്‍കുട്ടി സര്‍ജ്കുന്നില്‍ പെന്‍സ്റ്റോക്ക് പൈപ്പ് പൊട്ടിയുണ്ടായ ദുരന്തത്തില്‍ മരിച്ച കെഎസ്ഇബി ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ആശ്വാസധനം നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്തത്തെ കുറിച്ച് രാജീവ് സദാനന്ദന്‍ ഐഎഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാട് വിവാദത്തില്‍ അന്വേഷിക്കേണ്ടവരെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ചീഫ് സെക്രട്ടറിയായി പി.ജെ. തോമസിനെ നിയമിച്ച നടപടിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ശാരദാ മുരളീദരനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...