Wednesday, September 19, 2007

മെര്‍ക്കിസ്റ്റണ്‍ പ്രശ്നത്തില്‍ വനംമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു.

മെര്‍ക്കിസ്റ്റണ്‍ പ്രശ്നത്തില്‍ വനംമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു.

മെര്‍ക്കിസ്റ്റണ്‍ പ്രശ്നത്തില്‍ വനംമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. മെര്‍ക്കിസ്റ്റണ്‍ വിവാദത്തിന്റെ പേരില്‍ നിരാഹാരം കിടക്കുന്ന എംഎല്‍എമാരുടെ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജി. കാര്‍ത്തികേയനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
ഇതേ തുടര്‍ന്ന് പ്രശ്നം അന്വേഷിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് ഉടന്‍ അറിയിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മറുപടി നല്‍കി. പ്രശ്നത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞതിനാല്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷംനടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. മുഖ്യമന്ത്രി ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ബഹളം മൂലം സഭ തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ സഭ പിരിയുന്നതായി പ്രഖ്യാപിച്ചു.
ഐഎസ്ആര്‍ഒ ഉള്‍പ്പെട്ടതിനാല്‍ അന്വേഷണം നടത്താന്‍ പരിമിതികളുണ്ടെന്ന് അച്യുതാന്ദന്‍ പറഞ്ഞു. അന്വേഷണം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമി സേവി മനോ മാത്യുവിന്റെ കൈവശമെത്തിച്ചേരുന്നതിന് കാരണക്കാര്‍ ഉമ്മന്‍ചാണ്ടിയും കെ.എം. മാണിയുമാണെന്ന് വി.എസ്. കുറ്റപ്പെടുത്തി.

3 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

പ്രതിപക്ഷ എംഎല്‍എമാരുടെ സത്യഗ്രഹക്കിടക്കയില്‍ അല്‍പനേരം ഇരിക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും എത്തി. ഭരണപക്ഷത്തുനിന്ന് സിപിഐക്കാരൊഴികെ മന്ത്രിമാരും വന്നപ്പോള്‍ കണ്ടുനിന്നവര്‍ക്ക് അനുഭാവം പോലെ തോന്നിച്ചു. സീറോ അവറില്‍ പൊന്‍മുടി ഭൂമി ഇടപാടിന്റെ പേരില്‍ മന്ത്രി ബിനോയ് വിശ്വം രാജിവച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷബഹളംമൂലം സഭ പിരിഞ്ഞ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ വരവ്. പ്രക്ഷോഭ പാരമ്പര്യ ശീലത്തില്‍ എല്ലാ സത്യഗ്രഹികള്‍ക്കും അദ്ദേഹം ഹസ്തദാനം ചെയ്തു. തിരുവഞ്ചൂരിന്റെ മെത്തയില്‍ ചമ്രംപടിഞ്ഞ് കാല്‍മണിക്കൂറോളം ഇരുന്നു.

Anonymous said...

പണ്ടത്തെ നിരാഹാരമോര്‍ത്തു വി.എസ്; പണ്േടപ്പോലെ വയ്യെന്നു തിരുവഞ്ചൂര്‍

"ഇനി ഒരു ദിവസം കൂടിയല്ലേ. അതു വേഗത്തിലങ്ങ് പോകും...." നിയമസഭാ കവാടത്തില്‍ നാലു ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ 'സാന്ത്വനം'.

ഇന്നലെ രാവിലെ പത്തരയ്ക്കു നിയമസഭ പിരിഞ്ഞതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിരാഹാരപ്പന്തലിലെത്തിയത്. "ഞങ്ങളിങ്ങനെ കിടന്നോട്ടേയെന്നാണോ?"അടുത്തു വന്നിരുന്ന വി.എസിനോട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരക്കി. വേറേ എന്തു പ്രശ്നമായിരുന്നെങ്കിലും ഞാന്‍ പരിഹരിച്ചേനേ ഇതു രാഷ്ട്രീയമായിപ്പോയെന്ന് മുഖ്യമന്ത്രിയുടെ മറുപടി.
എത്ര ദിവസംവരെ കിടക്കാമെന്ന വി.എസിന്റെ ചോദ്യത്തിന് എട്ടു ദിവസംവരെ കിടന്ന ചരിത്രമുണ്െടന്നും എന്നാല്‍ ഇപ്പോള്‍ പ്രമേഹവും രക്തസമ്മര്‍ദവുമുണ്െടന്നും തിരുവഞ്ചൂര്‍. സി.പിയുടെ കാലത്ത് 12 ദിവസം താന്‍ ജയിലില്‍ നിരാഹാരം കിടന്നിട്ടുണ്െടന്നായി വി.എസ്.

മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാട് വനംമന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസഫ് എം.പുതുശേരി, കെ.ബി. ഗണേഷ്കുമാര്‍, കെ.കെ.ഷാജു, യു.സി.രാമന്‍ എന്നിവരാണു നിരാഹാരം അനുഷ്ഠിക്കുന്നത്. നിരാഹാരം മൂന്നുദിവസം പിന്നിട്ടതോടെ കോടിയേരി ബാലകൃഷ്ണന്‍, എം.വിജയകുമാര്‍, എസ്. ശര്‍മ്മ, ജി. സുധാകരന്‍, മാത്യു ടി. തോമസ് തുടങ്ങിയ മന്ത്രിമാരും ഭരണകക്ഷി എം.എല്‍.എമാരും ഇവരെ സന്ദര്‍ശിച്ചു. മുമ്പു പട്ടിണി കിടന്നു ശീലമില്ലാത്തതു കൊണ്ടാണ് പെട്ടെന്ന് അവശനായതെന്ന ചില ഭരണകക്ഷിക്കാരുടെ കമന്റ് പനി ബാധിച്ചു മയക്കത്തിലായ ഗണേഷ്കുമാര്‍ കേട്ടില്ല.

സമരം നടത്തുന്ന എം.എല്‍.എമാരുടെ ആരോഗ്യസ്ഥിതി മോശമായതോടെ രണ്ടു മെഡിക്കല്‍ സംഘങ്ങള്‍ മാറിമാറി പരിശോധിക്കുന്നുണ്ട്. ജോസഫ് എം. പുതുശേരി മാത്രമാണ് ഉപ്പിട്ട വെള്ളം കുടിക്കുന്നത്. തിരുവഞ്ചൂരിനേും രാമനേും പ്രമേഹം അലട്ടുന്നു.

മുഖ്യമന്ത്രി എത്തിയപ്പോള്‍തന്നെ ഡല്‍ഹിയില്‍നിന്ന് വീരപ്പ മൊയ്ലിയുടെ ഫോണ്‍ സന്ദേശമെത്തി. മുന്നണിക്കു പുറത്തുള്ള ടി.എം.ജേക്കബിന്റേയും ബി.ജെ.പി നേതാവ് സി.കെ.പത്മനാഭന്റേയും സന്ദര്‍ശനം ശ്രദ്ധേയമായി. സി.പി.എം. മന്ത്രിമാര്‍ നിരാഹാരവേദിയിലെത്തിയെങ്കിലും സി.പി.ഐ. മന്ത്രിമാര്‍ ആ വഴി പോയില്ല. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഇന്നലെ നിരാഹാരപ്പന്തലില്‍ ഏറെ സമയം ചെലവഴിച്ചു.