Thursday, September 06, 2007

ഇന്ത്യയെ അമേരിക്കയുടെ അടിമയാക്കാനുള്ള ശ്രമത്തിനെതിരെ ഇടതുപക്ഷം

ഇന്ത്യയെ അമേരിക്കയുടെ അടിമയാക്കാനുള്ള ശ്രമത്തിനെതിരെ ഇടതുപക്ഷം നയിക്കുന്ന ജാഥകള്‍ക്ക് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങി രാജ്യതാല്‍പ്പര്യം ബലികഴിക്കുന്ന യുപിഎ സര്‍ക്കാരിനെതിരെ ജനരോഷം ഇരമ്പുകയാണ്. വിദ്യാര്‍ഥികള്‍, യുവാക്കള്‍, തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി എല്ലാ തുറകളില്‍പ്പെട്ടവരും ജാഥയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വീകരണകേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നുണ്ട്. 1972ല്‍ എ കെ ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മിച്ചഭൂമി സമരമാണ് ഇപ്പോള്‍ ഓര്‍മയില്‍വരുന്നത്. ഭൂപ്രഭുക്കള്‍ക്കെതിരെയായിരുന്നു അന്ന് സമരമെങ്കില്‍ 35 വര്‍ഷം പിന്നിടുമ്പോള്‍ അത് സാമ്രാജ്യത്വത്തിനെതിരായി മാറി. യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ സമസ്ത ജനവിഭാഗത്തെയും ബാധിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ തുടങ്ങിവച്ച അജന്‍ഡകള്‍ യുപിഎ സര്‍ക്കാര്‍ തുടരുകയാണ്.
പ്രമുഖ സ്വാതന്ത്യ്രസമരസേനാനി പി ഒ ചിദംബരംപിള്ളയെ സ്മരിച്ചാണ് ചെന്നൈയില്‍നിന്ന് വിശാഖപട്ടണത്തേക്ക് ജാഥ ആരംഭിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ കപ്പല്‍ കമ്പനി തുടങ്ങി ചെറുത്തുനില്‍പ്പ് നടത്തിയ ചിദംബരംപിള്ളയെ അറസ്റ്റ്ചെയ്ത് തുറങ്കിലടച്ചു. എന്നാല്‍ സാമ്രാജ്യത്വത്തിന്റെ നായകസ്ഥാനത്തുള്ള അമേരിക്കയെ ഇന്ത്യയിലേക്ക് കപ്പല്‍പരിശീലനത്തിന് പരവതാനി വിരിച്ച് സ്വീകരിക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് ചരിത്രത്തിന്റെ വൈരുധ്യമാണ്.
യുപിഎ സര്‍ക്കാരിന്റെ അമേരിക്കന്‍ പ്രീണനനയങ്ങള്‍ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി തുടരും. ആണവകരാര്‍ ഉള്‍പ്പെടെ രാജ്യതാല്‍പ്പര്യത്തിനെതിരായ നീക്കങ്ങളില്‍നിന്ന് കേന്ദ്രസര്‍ക്കാരിനെ പിന്‍തിരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2 comments:

ജനശക്തി ന്യൂസ്‌ said...

ഇന്ത്യയെ അമേരിക്കയുടെ അടിമയാക്കാനുള്ള ശ്രമത്തിനെതിരെ ഇടതുപക്ഷം നയിക്കുന്ന ജാഥകള്‍ക്ക് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങി രാജ്യതാല്‍പ്പര്യം ബലികഴിക്കുന്ന യുപിഎ സര്‍ക്കാരിനെതിരെ ജനരോഷം ഇരമ്പുകയാണ്. വിദ്യാര്‍ഥികള്‍, യുവാക്കള്‍, തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി എല്ലാ തുറകളില്‍പ്പെട്ടവരും ജാഥയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വീകരണകേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നുണ്ട്.
1972ല്‍ എ കെ ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മിച്ചഭൂമി സമരമാണ് ഇപ്പോള്‍ ഓര്‍മയില്‍വരുന്നത്.

Anonymous said...

ee edathupaksha viddikal ellaam chathodungiyaale india nannaavoo..lokam muzhuvan upeshicha communist ideakalum kondu ippozhum nadakkunnu kure aalukal !! thottathinum pidichathinum hartalum ayi naatukaare budhimuttikkuna ivare vedivachu kollanam !!