Tuesday, September 04, 2007

സ്മാര്‍ട് സിറ്റി: തറക്കല്ലിടല്‍ ഈ മാസം .

കൊച്ചിയിലെ സ്മാര്‍ട് സിറ്റി പദ്ധതിക്ക് ഈ മാസം തറക്കല്ലിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ദുബായ് ആസ്ഥാനമായുള്ള ടീകോം കമ്പനി പദ്ധതിയുടെ കരടുരൂപം തയാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്ത് വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. പാട്ടത്തിനു കൊടുക്കുന്ന നിര്‍ദിഷ്ട 246 എക്കര്‍ ഭൂമിയില്‍ 222 ഏക്കര്‍ ഏറ്റെടുത്തതായും ഇത് ടീകോമിന് കൈമാറുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം അറിയി

1 comment:

ജനശക്തി ന്യൂസ്‌ said...

സ്മാര്‍ട് സിറ്റി: തറക്കല്ലിടല്‍ ഈ മാസം
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊച്ചിയിലെ സ്മാര്‍ട് സിറ്റി പദ്ധതിക്ക് ഈ മാസം തറക്കല്ലിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.