Thursday, September 06, 2007

മലപ്പുറത്ത് ഹവാല റെയ്ഡ്: 400 കോടിയുടെ ഭൂമിയിടപാടിന്റെ രേഖകള്‍ പിടിച്ചു .


മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഹവാല റെയ്ഡില്‍ 400 കോടി രൂപയുടെ ഭൂമിയിടപാടുകളെക്കുറിച്ചുള്ള രേഖകളും ഒരു തോക്കും പിടിച്ചെടുത്തു. ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളിലായി 16 സ്ഥലങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്.
ഹവാല അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ഐ.ജി വിന്‍സെന്റ് എം. പോള്‍ നേതൃത്വം നല്‍കുന്ന 13 സംഘമാണ് റെയ്ഡിന് ചുക്കാന്‍ പിടിക്കുന്നത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസുകാരും റവന്യു ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്.
മലപ്പുറം ജില്ലയ്ക്ക് പുറത്ത് നടത്തിയ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഒരാളുടെ മാത്രം വീട്ടില്‍ നിന്നാണ് 400 കോടിയുടെ രേഖകള്‍ പിടിച്ചെടുത്തത്. മലപ്പുറം എസ്.പി പി വിജയനാണ് ഈ വിവരം വെളിപ്പെടുത്തിയത്. കോഫെപോസ പ്രതിയായ ആലിമുഹമ്മദിന്റെ വീട്ടിലും റെയ്ഡ് നടന്നു.
വിലപ്പെട്ട രേഖകള്‍ കണ്ടെടുത്തതോടെ ഹവാലപ്പണം ഭൂമിയില്‍ നിക്ഷേപിക്കുന്നതിന് പോലീസിന് തെളിവായി. പരിശോധനക്കിടെ ലഭിച്ച തോക്ക് ഏത് വിഭാഗത്തില്‍ പെടുന്നതാണെന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂ.

1 comment:

ജനശക്തി ന്യൂസ്‌ said...

മലപ്പുറത്ത് ഹവാല റെയ്ഡ്: 400 കോടിയുടെ ഭൂമിയിടപാടിന്റെ രേഖകള്‍ പിടിച്ചു

മലപ്പുറം: മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഹവാല റെയ്ഡില്‍ 400 കോടി രൂപയുടെ ഭൂമിയിടപാടുകളെക്കുറിച്ചുള്ള രേഖകളും ഒരു തോക്കും പിടിച്ചെടുത്തു. ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളിലായി 16 സ്ഥലങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്.