ആദ്യ ട്വന്റി 20 കിരീടം ഇന്ത്യക്ക്.
പാകിസ്താനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി
പാകിസ്താനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി
ഇന്ത്യക്ക് ട്വന്റി 20 ലോകകിരീടം. പാകിസ്താനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ആദ്യത്തെ ട്വന്റി 20 ലോകകിരീടം സ്വന്തമാക്കിയത്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ പാകിസ്താന്റെ സൂപ്പര്‍ ബാറ്റ്സ്മാന് മിസ്ബായുടെ ബാറ്റില്‍ നിന്ന് ഉയര്‍ന്ന പന്ത് തേഡ്മാന് പൊസിഷനില്‍ നിന്ന ശ്രീശാന്തിന്റെ കൈയില്‍ അമര്ന്നപ്പോള് സ്റ്റേഡിയം കോരിത്തരിച്ചു. കഴിഞ്ഞ കളിയില്‍ അവസാന ഓവര്‍ എറിഞ്ഞ ജോഗീന്ദര്‍ ശര്‍മ്മയെ ഒരിക്കല്‍ കൂടി ധോനി അവസാന ഓവര്‍ എറിയാന്‍ ഏല്പിക്കുകയായിരുന്നു.
ആറ് പന്തില്‍ 13 റണ്‍സായിരുന്നു പാകിസ്താന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പാകിസ്താന്റെ മിസ്ബാ ക്രീസില്‍. സ്റ്റേഡിയം നിശബ്ദം. ആദ്യ പന്ത് വൈഡ്. രണ്ടാം പന്തില്‍ റണ്ണൊന്നുമെടക്കാന് മിസ്ബായിക്കായില്ല. മൂന്നാം പന്ത് ഫുള്‍ടോസ്. മിസ്ബാ ലോങ്ങോഫിന് മുകളിലൂടെ സിക്സര്‍ പറത്തി. ജയിക്കാന്‍ പാകിസ്താന് നാല് പന്തില്‍ ആറ് റണ്‍സ് മാത്രം. ഇന്ത്യന്‍ ആരാധകര്‍ പോലും പ്രതീക്ഷ കൈവിട്ടെന്ന് കരുതിയ നിമിഷം. അടുത്ത പന്ത് വീണ്ടും ഫുള്‍ടോസ്. മുട്ടുകുത്തി വിക്കറ്റിന് പിന്നിലൂടെ ബൌണ്ടറിയിലേക്ക് പായിക്കാന്‍ മിസ്ബായുടെ ശ്രമം. എന്നാല്‍ ഉയര്‍ന്ന് പൊങ്ങിയ പന്ത് ഭദ്രമായി ശ്രീശാന്തിന്റെ കൈയില്‍. ഇന്ത്യയുടെ ഒരു ലോകകിരീടമെന്ന കഴിഞ്ഞ 24 വര്‍ഷത്തെ കാത്തിരിപ്പിന് സുന്ദരമായ പരിസമാപ്തി. അതോടൊപ്പം ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്താനോട് തോറ്റിട്ടില്ല എന്ന റെക്കോഡ് തകരാതെ സൂക്ഷിക്കാനും ഇന്ത്യക്ക് കഴിഞ്ഞു.
ഇര്ഫാന് പഠാന്റെ സഹോദരന് യൂസഫ് പഠാനാണ് സെവാഗിന് പകരം ഇന്ത്യന്‍ നിരയില്‍ കളിച്ചത്. യൂസഫ് പഠാന്റെ അരങ്ങേറ്റ മത്സരമാമായിരുന്നു ഇത്
4 comments:
ആദ്യ ട്വന്റി 20 കിരീടം ഇന്ത്യക്ക്
പാക്കിസ്ഥാനെ അന്ചു വിക്കറ്റിനു യോല്പിച്ചു
ആദ്യ ട്വന്റി 20 കിരീടം ഇന്ത്യക്ക്
പാക്കിസ്ഥാനെ അന്ചു വിക്കറ്റിനു യോല്പിച്ചു
5 വിക്കറ്റിനു എപ്പോ തോപ്പിച്ചു?????
“പാക്കിസ്ഥാനെ അന്ചു വിക്കറ്റിനു യോല്പിച്ചു .”
അഞ്ചു റണ്‍സിന് എന്ന് തിരുത്തണം, തലക്കെട്ടു തന്നെ.
Post a Comment