Saturday, August 11, 2007

നെഹ്റുട്രോഫി ജലോത്സവം ഇന്ന്

അമ്പത്തഞ്ച് ആണ്ടുകള്‍ പിന്നിടുന്ന നെഹ്റുട്രോഫി ജലോത്സവം ഇന്നുച്ചയ്ക്കു രണ്ടിന് പുന്നമടക്കായലില്‍ നടക്കും. അന്താരാഷ്ട്രശ്രദ്ധയാകര്‍ഷിച്ച ജലമാമാങ്കം സുപ്രീംകോടതി ചീഫ് ജസ്റിസ് കെ.ജി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷത വഹിക്കും. സഹകരണമന്ത്രി ജി. സുധാകരന്‍ പതാക ഉയര്‍ത്തും. ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മാസ്ഡ്രില്‍ ഫ്ളാഗ്ഓഫ് ചെയ്യും. സിവില്‍ സപ്ളൈസ് മന്ത്രി സി. ദിവാകരന്‍, ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും. സ്പോര്‍ട്ട്സ് മന്ത്രി എം. വിജയകുമാര്‍ സമ്മാനദാനം നിര്‍വഹിക്കും. എംപിമാരായ കെ.എസ് മനോജ്, അഡ്വ. സി.എസ് സുജാത, എംഎല്‍എമാരായ കെ.സി വേണുഗോപാല്‍, എം. മുരളി, സി.കെ സദാശിവന്‍, കെ.കെ ഷാജു, അഡ്വ. എ.എം ആരിഫ്, പി. തിലോത്തമന്‍, തോമസ് ചാണ്ടി, ബാബു പ്രസാദ്, പി.സി വിഷ്ണുനാഥ്, ജില്ലാകളക്ടര്‍ വി.കെ ബാലകൃഷ്ണന്‍, ആര്‍.ഡി.ഒ കെ.ജി രാജു എന്നിവര്‍ പ്രസംഗിക്കും. 55-ാം നെഹ്റുട്രോഫിയില്‍ 55 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. 18 ചുണ്ടന്‍വള്ളങ്ങള്‍ ആറ് ഇരുട്ടുകുത്തി എഗ്രേഡ്, 11 ഇരുട്ടുകുത്തി ബി.ഗ്രേഡ്, ഒമ്പത് വെപ്പ് എ ഗ്രേഡ്. അഞ്ച് വെപ്പ് ബിഗ്രേഡ് എന്നിങ്ങനെ കളിയോടങ്ങളുടെ നീണ്ടനിരതന്നെ ഇത്തവണയുണ്ട്

No comments: