Saturday, August 11, 2007

ജെ.സി ഡാനിയല്‍ പുരസ്കാരം മങ്കട രവിവര്‍മയ്ക്ക്

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2006-ലെ ജെ.സി ഡാനിയല്‍ പുരസ്കാരത്തിന് പ്രശസ്ത ഛായാഗ്രാഹകന്‍ മങ്കട രവിവര്‍മ അര്‍ഹനായി. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

കെ.പി കുമാരന്‍ ചെയര്‍മാനും എം.പി സുകുമാരന്‍ നായര്‍, കവിയൂര്‍ പൊന്നമ്മ, കെ.ആര്‍ മോഹനന്‍, ഡോ.വി.വേണു എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് രവിവര്‍മയെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. അടൂര്‍ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ പ്രസിദ്ധി നേടിയ രവിവര്‍മ കുറച്ചു ചിത്രങ്ങള്‍ക്കേ കാമറ ചലിപ്പിച്ചുള്ളുവെങ്കിലും വ്യത്യസ്തത കൊണ്ട് ഓരോന്നും ശ്രദ്ധിക്കപ്പെട്ടു. ചെന്നൈയില്‍ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തിന് ചെന്നൈയിലെ വസതിയിലെത്തി അവാര്‍ഡ് സമ്മാനിക്കുമെന്നു മന്ത്രി എം.എ ബേബി പത്രസമ്മേളനത്തില്‍ പറഞ്ഞു.

No comments: