Thursday, August 09, 2007

റോഡ് നന്നാക്കുക: ഹൈക്കോടതി

സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കാന്‍ ഹൈക്കോടതി ഉത്തരവ്. അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ലോകത്തൊരിടത്തും ഇത്ര യേറെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ കാണില്ലെന്ന് വാദത്തിനിടെ ഹൈക്കോടതി സര്‍ക്കാരിനെ കുറ്റപ്പെടുത്തി. അധികൃതരുടെ അനാസ്ഥയാണ് ഈ അവസ്ഥയ്ക്കു കാരണമെന്നും കോടതി വിമര്‍ശിച്ചു. അത്യന്തം ലജ്ജാകരമായ ഈ സ്ഥിതിവിശേഷത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ കോടതിയുടെ നിശിത വിമര്‍ശനത്തിന് സര്‍ക്കാര്‍ വിധേയമാകുമെന്ന് ജസ്റിസ് കെ.എം. ജോസഫ് മുന്നറിയിപ്പു നല്കി.

No comments: