Tuesday, August 14, 2007

ബഹിരാകാശ യാത്ര: സന്തോഷിന്റെ പരിശീലനം വിജയം

ഫ്ലോറിഡ: ബഹിരാകാശ ടൂറിസ്റ്റുകള്‍ക്കു വേണ്ടി നടത്തിയ മൂന്നു ദിവസത്തെ പരിശീലനം സന്തോഷ് ജോര്‍ജ് കുളങ്ങര വിജയകരമായി പൂര്‍ത്തിയാക്കി. ബഹിരാകാശത്തെ ഭാരമില്ലാതാകുന്ന അവസ്ഥ പരിശീലിക്കുന്ന സീറോ ഗ്രാവിറ്റി പരിശീലനത്തിനിടയില്‍ ശാരീരികമായ അസ്വസ്ഥതകളൊന്നും സന്തോഷ് ജോര്‍ജിനുണ്ടായില്ല. ഭൂനിരപ്പിനു നാല്‍പതിനായിരം അടി മുകളിലേക്ക് എത്തുന്ന ജി ഫോഴ്സ് വാഹനം മുകളിലേക്ക് ഉയര്‍ത്തിയശേഷം കുത്തനെ താഴേക്കു കൊണ്ടുവന്നാണു സീറോ ഗ്രാവിറ്റി സൃഷ്ടിച്ചത്. പല തവണ ജി ഫോഴ്സ് വാഹനം മുകളിലേക്ക് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തു ഭൂഗുരുത്വാകര്‍ഷണം ഇല്ലാത്ത അവസ്ഥയില്‍ യാത്രികര്‍ക്കുണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ മനസ്സിലാക്കുന്നതായിരുന്നു പരിശീലനം.

No comments: