Wednesday, August 08, 2007

അമിതാഭ് മികച്ച നടന്‍, സരിക നടി


ബുദ്ധദേവ് ദാസ്ഗുപ്ത സംവിധാനം ചെയ്ത ബംഗാളി ചിത്രം 'കാല്‍പുരുഷ് 2005ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സുവര്‍ണകമലം നേടി. മികച്ച നടന്‍ അമിതാഭ് ബച്ചനാണ്. ചിത്രം 'ബ്ളാക്ക്. മികച്ച നടി സരിക. ചിത്രം 'പഴ്സാനിയ. ഉര്‍വശിയാണു മികച്ച സഹനടി. ചിത്രം 'അച്ചുവിന്റെ അമ്മ. മികച്ച സഹനടന്‍ നസിറുദ്ദീന്‍ ഷാ. ചിത്രം 'ഇക്ബാല്‍.


ബ്ളെസി സംവിധാനം ചെയ്ത 'തന്മാത്രയാണു മികച്ച മലയാള ചിത്രം. ദേശീയോദ്ഗ്രഥനം ലക്ഷ്യമാക്കിയ മികച്ച ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് ജയരാജ് സംവിധാനം ചെയ്ത 'ദൈവനാമത്തില്‍ നേടി. ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത 'ആടും കൂത്താണു തമിഴിലെ മികച്ച ചിത്രം. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് മധു അമ്പാട്ടിനു ലഭിച്ചു. തമിഴ് ചിത്രം 'ശൃംഗാരത്തിനാണിത്.


മികച്ച ജനപ്രീതി നേടിയ ചിത്രം രാകേഷ് ഒാംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത 'രംഗ് ദേ ബസന്തി. നവാഗത സംവിധായകന്റെ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് വിധു വിനോദ് ചോപ്രയുടെ 'പരിണീതയ്ക്ക്. സാമൂഹികവിഷയം കൈകാര്യം ചെയ്യുന്ന മികച്ച ചിത്രം നാഗേഷ് മുകുനൂരിന്റെ 'ഇക്ബാല്‍.


മികച്ച സംവിധായകന്‍ രാഹുല്‍ ധോലാക്കിയ (പഴ്സാനിയ). മികച്ച ബാലതാരം സായികുമാര്‍ (തെലുഗു-ബൊമ്മലത). മികച്ച ഗായകന്‍ നരേഷ് അയ്യര്‍ (രംഗ് ദേ ബസന്തി). മികച്ച ഗായിക ശ്രേയ ഘോഷാല്‍ (പഹേലി).


മികച്ച നോണ്‍ ഫീച്ചര്‍ ചിത്രം 'റൈഡിംഗ് സോളോ ടു ദ് ടോപ് ഒാഫ് ദ് വേള്‍ഡ് - സംവിധാനം ഗൌരവ് എജാനി. മികച്ച ചലച്ചിത്ര നിരൂപകന്‍ ഭരദ്വാജ് രംഗന്‍. മികച്ച സംഗീത സംവിധായകന്‍ ലാല്‍ഗുഡി ജയരാമന്‍ (ശൃംഗാരം). അനുപം ഖേറിനു ജൂറിയുടെ സ്പെഷല്‍ അവാര്‍ഡ് ലഭിച്ചു. ഹിന്ദി ചിത്രം 'മേനേ ഗാന്ധി കോ നഹീം മാരായിലെ അഭിനയത്തിനാണിത്.

2 comments:

വിന്‍സ് said...

bull shit politics. I have never seen an actor who over acts like Amithabh Bachan did in Black.

Anonymous said...

Yes Vins....

You are correct.... In Black Amithab done Over Act...

Ayub,
Dubai.