Wednesday, August 08, 2007

ചരിത്രത്തിന്റെ പുനരാവിഷ്കാരമായി 'എ.കെ.ജി' യെത്തുന്നു

കേരളത്തിന്റെ സമരനായകന്‍ എ.കെ.ജിയുടെ ജീവിതത്തെ ആസ്പദമാക്കി ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത 'എ.കെ.ജി' ഡോക്യുഫിക്ഷന്‍ സംസ്ഥാനത്തെ 17 തിയേറ്ററുകളില്‍ നാളെ റിലീസ് ചെയ്യും. സംവിധായകന്‍ ഷാജി, പി.കരുണാകരന്‍ എം.പി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്. ഇതോ ടൊപ്പം ശ്രീനിവാസന്‍ മുഖ്യ വേഷത്തിലഭിനയിച്ച തകരച്ചെണ്ട എന്ന സിനിമയും പ്രദര്‍ശി പ്പിക്കുന്നുണ്ട്.

തകരച്ചെണ്ടയുടെ സംവിധായകന്‍ അവിരറബേക്ക,നിര്‍മാതാക്കളായ സേവി മനോ മാത്യു, നൌഷാദ് എന്നിവരും പങ്കെടുത്തു. ജോണി സാഗരികയാണ് ചിത്രത്തിന്റെ വിതരണക്കാര്‍.
പുരോഗമന കലാസാഹിത്യ സംഘം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയും അബുദാബി ശക്തി തിയേറ്റേഴ്സും സംയുക്തമായാണ് എകെ.ജി എന്ന ചിത്രം നിര്‍മ്മിച്ചത്.പി.ശ്രീകുമാറാണ് എ.കെ.ജിയാ യി വേഷമിടുന്നത്.നോവലിസ്റ് പി.വി.കെ പനയാലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

ഛായാഗ്രഹണം എം.ആര്‍ ശശിധരന്‍. ഒ.എന്‍.വി കുറുപ്പ്,ഏഴാച്ചേരി രാമചന്ദ്രന്‍,എസ്.രമേശന്‍, കുഞ്ഞപ്പ പട്ടാനൂര്‍ എന്നിവരുടെ കവിതകള്‍ക്ക് ജോണ്‍സണ്‍,വി രാജീവ് എന്നിവര്‍ സംഗീതം നല്‍കുന്നു. എം.ജി ശ്രീകുമാര്‍, വിധുപ്രതാപ്, കല്ലറ ഗോപന്‍, ശ്രീകാന്ത്, മഞ്ജരി എ ന്നിവരാണ് ഗായകര്‍.

No comments: