Wednesday, August 01, 2007

കോഴിക്കോട് വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട്

കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഒാഗസ്റ്റ് 20 വരെയാണിത്. സ്വാതന്ത്യ്രദിനാചരണത്തോടനുബന്ധിച്ചുള്ള ദേശീയ സുരക്ഷയുടെ ഭാഗമായാണ് അതീവജാഗ്രതാ നിര്‍ദേശം. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സുരക്ഷാ പരിശോധനകള്‍ ഇന്നു മുതല്‍ ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നെടുമ്പാശേരി: സുരക്ഷാസംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ ഓഗസ്റ് 20 വരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. പുറമെ നിന്നുള്ളവര്‍ക്ക് പാസ് നല്‍കില്ല. ടെര്‍മിനല്‍ കെട്ടിടം, സന്ദര്‍ശക ഗാലറി എന്നിവിടങ്ങളെല്ലാം ഇതില്‍ നിയന്ത്രണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്യ്രദിനത്തോടനുബന്ധിച്ചാണ് ഈ നടപടി. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇതുസംബന്ധിച്ച നിര്‍ദേശം ലഭിച്ചത്. വിമാനത്താവളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും നിരീക്ഷണത്തിന് വിധേയമാക്കും. യാത്രക്കാരുടെ പരിശോധനയും കര്‍ശനമാക്കും

No comments: