Tuesday, August 14, 2007

കൈരളി പാര്‍ട്ടി ചാനലല്ല: പിണറായി

കൈരളി പാര്‍ട്ടി ചാനലല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.എം. പിന്തുണയ്ക്കുന്നുണ്െടങ്കിലും കൈരളി സ്വതന്ത്ര ചാനലാണ്. മറ്റു ചാനലുകളോടൊപ്പം കൈരളിയും മത്സരിക്കുന്നുണ്ട്. കേരളത്തിലെ പല ചാനലുകളും പത്രങ്ങളും പാര്‍ട്ടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതു പോലെ കൈരളിയിലൂടെയും ഒരു വിമര്‍ശനം വന്നു. അത് ഞങ്ങള്‍ അംഗീകരിക്കും. തിരിച്ച് വിമര്‍ശിക്കുകയും ചെയ്യും. കൈരളി സ്വതന്ത്ര ചാനലാണെന്ന് തുടക്കത്തിലേ ഞ ങ്ങള്‍ പറഞ്ഞിരുന്നു. പിണറായി വിജയന്‍ അഴിമതിക്കാരനാണെന്ന് രമേശ് ചെന്നിത്തല വിളിച്ചു പറഞ്ഞപ്പോള്‍ അത് കൈരളി സംപ്രേക്ഷണം ചെയ്തിട്ടില്ലേ. അന്ന് ഈ വാര്‍ത്ത കൊടുത്തതിനെതിരെ ഞങ്ങളെന്തെങ്കിലും പറഞ്ഞോ?നായനാര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഫാരിസ് അബൂബക്കറില്‍ നിന്ന് 60 ലക്ഷം രൂപ സംഭാവനയായി വാങ്ങിയത് തെറ്റായിരുന്നില്ല എന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. എല്ലാ പാര്‍ട്ടിക്കാരും ഉള്‍പ്പെടുന്ന കമ്മറ്റിയുണ്ടാക്കി നടത്തിയ ടൂര്‍ണമെന്റ് തീരുംവരെ ആരും ഒന്നും പറഞ്ഞില്ല.
നടത്തിപ്പിനായി ഒരു ഇവന്റ് മാനേജ്മെന്റ് ടീമിനേയും ഉള്‍പ്പെടുത്തിയിരുന്നു. ടൂര്‍ണമെന്റ് എല്ലാം കഴിഞ്ഞ ശേഷം ഇക്കാര്യത്തില്‍ ചിലര്‍ ബോധപൂര്‍വമായ വിവാദം ഉണ്ടാക്കുകയാണ് ചെയ്തത്.

കേരളത്തിലെ സി.പി.എമ്മില്‍ അത്ര വലിയ വിഭാഗീയതയില്ല. എന്നാല്‍ ഇല്ലാതെയുമില്ല. വിഭാഗീയത എന്നത് കമ്യൂണിസ്റ് പാര്‍ട്ടിയെ ബാധിക്കുന്ന കാന്‍സറാണ്. ഇത് തടയാനാണ് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ വച്ചത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സമയത്ത് മാധ്യമങ്ങള്‍ മുന്‍കൂട്ടി വിലയിരുത്തുന്ന ഒരു ഏര്‍പ്പാടുണ്ട്. അതിന് ഞങ്ങളില്‍ ചിലര്‍ സഹായം ചെയ്യും. ഇതു കര്‍ശനമായി തടഞ്ഞു പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണ് മാര്‍ഗരേഖ. മാധ്യമങ്ങളില്‍ ഒരു ചെറിയ വിഭാഗം വാര്‍ത്തകള്‍ മെനയുന്നുണ്ട്.കണ്ണൂര്‍ സി.പി.എം ഓഫീസിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട പോസ്റര്‍ ഇതിന് തെളിവാണ്.

പ്രധാനമന്ത്രിയുടെ വീട്ടുപടിക്കല്‍ സത്യഗ്രഹം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ തെറ്റില്ല. കേന്ദ്രത്തിന്റെ അവഗണനക്കെതിരെ ഇത്തരത്തില്‍ പ്രസ്താവനകളൊക്കെ ചിലപ്പോള്‍ നടത്തേണ്ടി വരും.

പാര്‍ട്ടിക്ക് ചേരാത്ത സാമ്പത്തിക തിരിമറി ഇ.പി ജയരാജന്‍ നടത്തിയിട്ടില്ല. ഇത്തരം പണങ്ങള്‍ സ്വീകരിക്കുമ്പോള്‍ അത് ആരുടേത് എന്നൊക്കെയുള്ള കാര്യത്തില്‍ ഒരു കമ്യൂണിസ്റുകാരന്‍ പാലിക്കേണ്ട ജാഗ്രത ജയരാജന്‍ പാലിച്ചില്ല എന്നത് തെറ്റാണ്. അതിനാണ് നടപടി ഉണ്ടായത്

No comments: