Monday, July 16, 2007

മലബാര്‍ സിമന്റ്സ്: ലീഗിനെതിരെ ഡിവൈഎഫ്ഐ

മലബാര്‍ സിമന്റ്സിലെ നിയമത്തിന്റെ പേരില്‍ നടന്ന അഴിമതിയില്‍ മുസ്ലീം ലീഗ് മന്ത്രിമാരടക്ക മുള്ളവര്‍ക്കുള്ള ബന്ധം പരാമര്‍ശിക്കുന്ന ഓഡിയോ ടേപ്പ് അടക്കമുള്ള രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ബി.രാജേഷ്, ജില്ലാ പ്രസിഡന്റ് കെ.ജയദേവന്‍ എന്നിവര്‍ പറഞ്ഞു.
ആവശ്യപ്പെട്ടാല്‍ ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനും പുറത്തു വിടാനും തയ്യാറാണ്. ചില ബാഹ്യശക്തികളും ഇതില്‍ ഇടപെട്ടിട്ടുണ്ട്. പര്‍ച്ചേസിന്റെ പേരില്‍ നടന്ന 127 കോടി രൂപയുടെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണം. ഇതു സംബന്ധിച്ച പല രേഖകളും ഫയലുകളും കാണാനില്ല. ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ ഇതും ഉള്‍പ്പെടുത്തണം. 200 കോടിയുടെ വിറ്റു വരവുള്ള മലബാര്‍ സിമന്റ്സില്‍ ഇപ്പോള്‍ തന്നെ 500 കോടിയുടെ അഴിമതിയാണ് പുറത്തു വന്നിട്ടുള്ളത്. പുതിയ എംഡി ചുമതലയേറ്റ ശേഷമാണ് അഴിമതികള്‍ പുറത്തു കൊണ്ടു വന്നത്.

അഴിമതിയോടൊപ്പം ലൈംഗിക ചൂഷണവും നടന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. താല്‍ക്കാലിക നിയമനം നേടിയ സ്ത്രീകളെ സ്ഥിരം നിയമനം നടത്തുന്നതിനായി ലൈംഗികമായി ചൂഷണം ചെയ്തു. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സിനെ തകര്‍ത്ത് തരിപ്പണമാക്കുകയാണ് യുഡിഎഫ് ചെയ്തത്. അഴിമതിക്കെതിരായി പോരാടി, അഴിമതിക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനാണ് ഡിവൈഎഫ്ഐയുടെ ശ്രമം.

No comments: