ബംഗദേശ് മുന്‍പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പൊലീസ് അറസ്റ്റ് ചെയ്തു. ധാക്കയില്‍ ഹസീനയുടെ വീട്ടില്‍ നടന്ന രണ്ടു മണിക്കൂര്‍ നീണ്ട റെയ്ഡിനു ശേഷമാണ് അറസ്റ്റ് നടന്നത്. തുടര്‍ന്ന് ഇവരെ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഹസീനയുടെ പേരില്‍ ചാര്‍ജ് ചെയ്യപ്പെട്ടിരിക്കുന്ന കുറ്റം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കോടതി മുറിക്കുള്ളിലേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചതുമില്ല. അതേസമയം, ഹസീനയുടെ അറസ്റ്റില്‍ പ്രതിഷേധവുമായി അവാമി ലീഗ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ഇവരെ കണ്ണീര്‍വാതകവും റബര്‍ ബുളളറ്റുകളും പ്രയോഗിച്ച് പൊലീസ് തുരത്തിയോടിക്കുകയായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment