Monday, July 16, 2007

എല്ലാ സ്കൂളുകളിലും ഇന്റര്‍നെറ്റ് - മുഖ്യമന്ത്രി

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സ്റ്റേറ്റ് വൈഡ് ഏരിയാ നെറ്റ്വര്‍ക്ക് ഉപയോഗപ്പെടുത്തിയാകും ഇത്. വിവര സാങ്കേതിക വിദ്യ പഠനോപാധിയാക്കേണ്ട കാലമാണിത്.

എജ്യൂസാറ്റിന്റെ സാധ്യതകള്‍ കൂടുതലായി പഠനത്തില്‍ ഉപയോഗപ്പെടുത്താന്‍ ഉതകും വിധം പദ്ധതി വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐടി പഠനത്തിന്റെ ഉള്ളടക്കം രൂപപ്പെടുത്തുന്നതില്‍ അധ്യാപകരുടെ കഴിവുകള്‍ കൂടുതലായി പ്രയോജനപ്പെടുത്തണം. ഐടി പഠനത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിനു കിട്ടുന്ന പ്രാധാന്യം സന്തോഷകരമാണെന്നും വിഎസ് പറഞ്ഞു

No comments: