Wednesday, July 18, 2007

വിമാനം റണ്‍വേയില്‍ നിന്ന് തെന്നിപ്പാഞ്ഞ് കടലില്‍ മൂക്കു കുത്തി വീണു

ബൊഗോട്ട: കരീബിയന്‍ തീരനഗരമായ സാന്റാ മാര്‍ത്തയില്‍ 54 ആളുകള്‍ കയറിയ കൊളംബിയന്‍ യാത്രാവിമാനം റണ്‍വേയില്‍ നിന്ന് തെന്നിപ്പാഞ്ഞ് കടലില്‍ മൂക്കു കുത്തി വീണതില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. സൈമണ്‍ ബൊളിവാര്‍ വിമാനത്താവളത്തിലാണ് കനത്ത മഴയില്‍ റണ്‍വേയില്‍ ഇറങ്ങുമ്പോള്‍ വിമാനം തെന്നിപ്പാഞ്ഞ് കമ്പിവല വേലിയും തകര്‍ത്ത് കടലിലേക്ക് മറിഞ്ഞത്. വിമാനത്തിന്റെ മുന്‍ഭാഗം വെള്ളത്തില്‍ മുങ്ങി. യാത്രക്കാരെ രക്ഷപ്പെടുത്താനായെങ്കിലും ഒന്‍പതു പേര്‍ക്ക് പരിക്കു പറ്റി. കാലിയില്‍ നിന്ന് പറന്ന് വന്നതായിരുന്നു ഫുംബ്രേയര്‍ 190 വിമാനം.

No comments: