Wednesday, July 18, 2007

രാംഗോപാല്‍ വര്‍മമയുടെ സിനിമ 'ഷോലെ' അല്ല 'ആഗ്'

ഷോലെ സിനിമയുടെ നവ ആവിഷ്കാരമെന്നു പറഞ്ഞു രാംഗോപാല്‍വര്‍മ്മ തയ്യാറാക്കുന്ന പുതിയ സിനിമയുടെ പേര് 'രാം ഗോപാല്‍ വര്‍മ്മ കി ഷോലെ' എന്നതു മാറ്റി 'രാംഗോപാല്‍ വര്‍മ്മ കി ആഗ്' എന്നാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.
ഷോലെ സിനിമയിലെ പ്രധാന വില്ലന്‍ കഥാപാത്രമായ ഗബ്ബര്‍ സിംഗ്, നായിക ബസന്തി എന്നിവരുടെ പേര് പുതിയ സിനിമയില്‍ ബബ്ബന്‍സിംഗ്, ഘുംഗ്റു എന്നിങ്ങനെ മാറ്റാനും കോടതി നിര്‍ദ്ദേശിച്ചു.
ഷോലെ സിനിമയുടെ നിര്‍മമാതാവായ ജി.പി.സിപ്പിയുട ചെറുമകന്‍ വിജയ് സിപ്പി സമര്‍പ്പിച്ച ഹര്‍ജിയിലാണിത്.
ബോക്സോഫീസില്‍ പുതിയചരിത്രങ്ങള്‍ കുറിച്ച് ഇന്ത്യന്‍ സിനിമയിലെ നാഴികകല്ലുകളിലൊന്നായി മാറിയ 'ഷോലെ' റീമേക്ക് ചെയ്യുന്നതിനെതിരെയായിരുന്നു ഹര്‍ജി

No comments: