Wednesday, July 18, 2007

ബ്രസീലില്‍ വിമാനാപകടം: 200 മരണം

ബ്രസീലില്‍ വിമാനാപകടം: 200 മരണം .


ബ്രസീലില്‍ യാത്രാ വിമാനം തകര്‍ന്ന് 200 മരണം. സാവോ പോളോയിലെ കൊങ്കനാസ് വിമാനത്താവളത്തിലാണ് 176 യാത്രക്കാരുമായി വിമാനം അപകടത്തില്‍ പെട്ടത്. കനത്ത മഴയത്ത് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വെയില്‍ നിന്ന് തെന്നി ഇന്ധനം സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ഇടിച്ചതാണ് അപകടമുണ്ടാക്കിയതെന്ന് കരുതുന്നു. കെട്ടിടത്തിലുണ്ടായിരുന്ന ജീവനക്കാരും മരിച്ചവരില്‍ പെടും. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ഇടിച്ചിറക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഉടന്‍ തന്നെ വിമാനം പൂര്‍ണമായും കത്തി നശിച്ചു. ടാം എയര്‍ലൈന്‍സിന്റെ എ320 എയര്‍ബസാണ് ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ മൂന്നുമണിക്ക് അപകടത്തില്‍ പെട്ടത്.
..

1 comment:

ജനശക്തി ന്യൂസ്‌ said...

ബ്രസീലില്‍ വിമാനാപകടം: 200 മരണം


സാവോപോളോ: ബ്രസീലില്‍ യാത്രാ വിമാനം തകര്‍ന്ന് 200 മരണം. സാവോ പോളോയിലെ കൊങ്കനാസ് വിമാനത്താവളത്തിലാണ് 176 യാത്രക്കാരുമായി വിമാനം അപകടത്തില്‍ പെട്ടത്. കനത്ത മഴയത്ത് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വെയില്‍ നിന്ന് തെന്നി ഇന്ധനം സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ഇടിച്ചതാണ് അപകടമുണ്ടാക്കിയതെന്ന് കരുതുന്നു. കെട്ടിടത്തിലുണ്ടായിരുന്ന ജീവനക്കാരും മരിച്ചവരില്‍ പെടും. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ഇടിച്ചിറക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഉടന്‍ തന്നെ വിമാനം പൂര്‍ണമായും കത്തി നശിച്ചു. ടാം എയര്‍ലൈന്‍സിന്റെ എ320 എയര്‍ബസാണ് ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ മൂന്നുമണിക്ക് അപകടത്തില്‍ പെട്ടത്.