കാഞ്ഞങ്ങാട്: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി.മലയോരമേഖലയില്‍ പലയിടത്തും മരം കടപുഴകി റോഡിലേക്കു വീണും റോഡില്‍ വെള്ളം കയറിയും വാഹനഗതാഗതം തടസപ്പെട്ടു.പലയിടത്തും വ്യാപക കൃഷി നാശമാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. നീലേശ്വരം ചീര്‍മക്കാവിനടുത്തു താമസിക്കുന്ന കുഞ്ഞിപ്പുരയില്‍ പാറുവിന്റെ വീട് കനത്ത മഴയിലും കാറ്റിലും പൂര്‍ണമായി തകര്‍ന്നു.കിനാനൂര്‍-കരിന്തളം പ്രദേശത്ത് വ്യാപക കൃഷി നാശമാണുണ്ടായിട്ടുള്ളത്. ജില്ലയിലെ പ്രധാന നദികളായ തേജസ്വിനി, ചന്ദ്രഗിരി, അരയി, നീലേശ്വരം, ഷിറിയ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്
Subscribe to:
Post Comments (Atom)
No comments:
Post a Comment