
പാലക്കാട്: ജില്ലയില്‍ പതിനാറിടത്ത് ഉരുള്‍പൊട്ടി. രണ്ടു കുട്ടികള്‍ ഒലിച്ചു പോയി. ഒരു കുട്ടിയുടെ ജഡം കിട്ടി. ഒരാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു.
വടക്കഞ്ചേരി മേഖലയില്‍ 13 സ്ഥലത്തും നെന്മാറ മേഖലയില്‍ മൂന്നിടത്തുമാണ് ഉരുള്‍പൊട്ടിയത്. കടപ്പാറ കോള്ക്കുന്നേല് അനു ആന്റണി(13), കയറാടി കൈതച്ചിറയില്‍ സജിയുടെ മകന് ജിമ്മി(അഞ്ചു) എന്നിവരാണ് ഒലിച്ചു പോയത്. ജിമ്മിയുടെ ജഡം കിട്ടി. അനുവിനു വേണ്ടി തിരച്ചില്‍ തുടരുകയാണ്. മഴ കനത്തു പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്നു.
വടക്കഞ്ചേരിയില്‍ തളികക്കല്ല്, കുഞ്ചാര്‍പതി എന്നിവിടങ്ങളില്‍ അഞ്ചിടത്തും കവളുപാറയിലും ലഡാക്കിലുമായി മൂന്നിടത്തും നീതിപുരത്തു മൂന്നിടത്തും കളപ്പാറയിലും പൂതംകുഴിയിലും ഓരോ സ്ഥലത്തുമാണ് ഉരുള്‍പൊട്ടിയത്. മംഗലംപുഴയും വണ്ടാഴിപുഴയും കരകവിഞ്ഞു. മംഗലംഡാം പ്രദേശം ഒറ്റപ്പെട്ടു. ദേശീയ പാത 47 ലും മംഗലം-ഗോവിന്ദാപുരം റൂട്ടിലും ഗതാഗത തടസം. മംഗലംപുഴ കരകവിഞ്ഞതിനാല്‍ മംഗലം ദൈവദാന്‍ സെന്റര്‍ വൃദ്ധസദനത്തിലെ അന്തേവാസികളെ നാലു ബോട്ടുകളിലായി ക്യാംപുകളിലേക്കു മാറ്റുന്നു. പുഴയോരത്ത് മംഗലംഡാം-മഞ്ഞപ്ര റോഡില്‍ നൂറില്‍പ്പരം വീടുകള്‍ വെള്ളത്തിലായി.
ഒലിപ്പാറയില്‍ രണ്ടു വീടുകള്‍ ഒലിച്ചു പോയി. വണ്ടിക്കടവു പാലത്തിന്റെ ഒരു വശത്ത് ഭിത്തി തകര്‍ന്നു. അയിലൂരില്‍ പാളിയമംഗലത്തിനടുത്ത് ഒരു വീട് ഒലിച്ചു പോയി. പുളിക്കല്ച്ചിറയിലും ഒരു വീട് ഒലിച്ചു പോയി. അയിലൂര്‍ പുഴപ്പാലത്തിനടുത്ത് വെള്ളം കയറിയതിനാല്‍ വീടുകളില്‍ നിന്നു ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മംഗലം-ഗോവിന്ദാപുരം റൂട്ടില്‍ ഗതാഗത തടസം. നെല്ലിയാമ്പതി റോഡില്‍ മലയിടിഞ്ഞു ഗതാഗത തടസം. ഇതു ശരിയാക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടി വരും.
കാന്തളത്ത് പുഴ ഗതി മാറി ഒഴുകി റോഡ് ഒലിച്ചു പോയി. മംഗലംഡാം-വണ്ടാഴി ഭാഗത്തേയ്ക്ക് ഗതാഗതം മുടങ്ങി.
മലപ്പുറത്ത് മൂന്നു പേര് മരിച്ചു മലപ്പുറം ജില്ലയില്‍ ശക്തമായ മഴയില്‍ മൂന്ന് പേര് മരിച്ചു. എടവണ്ണയില്‍ മണ്ണിടിഞ്ഞ് ഒരു വീട്ടിലെ രണ്ടു കുട്ടികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. ആറുമണിക്കൂര്‍ നേരത്തെ തിരച്ചിലിനു ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. ജില്ലയില്‍ അഞ്ചിടങ്ങളില്‍ ഇന്ന് ഉരുള്‍പൊട്ടലുണ്ടായി. വെറ്റിലപ്പാറയ്ക്കടുത്ത് ആനപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ഒരാള്‍ മരിച്ചത്. ആനപ്പാറ കളളിക്കാട്ട് തോമസ്സ് ആണു മരിച്ചത്.
കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു
അരീക്കോടിനടത്ത് ചൂളാട്ടിപ്പാറ, എടവണ്ണക്കടുത്ത് കൊളപ്പാട്, പെരിന്തല്‍മണ്ണക്കടുത്ത് മണ്ണാര്‍മല, എടവണ്ണ ഒതായിക്കടുത്ത് കിഴക്കേ ചന്തല്ലൂര് എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി. കോഴിക്കോട് ജില്ലയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ആറു പേര് മരിച്ചു. രണ്ടുപേരെ കാണാതായി. മലയോര മേഖല പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.
മുക്കം പാറത്തോട് മങ്കുഴിപ്പാലത്ത് വീടിനുമുകളില്‍ മണ്ണിടിഞ്ഞു വീണാണ് രണ്ട് കുട്ടികള്‍ മരിച്ചത്.പാറാത്തൊടി സാദിഖിന്റെ മക്കളായ റസ്സല്‍,റബീഹ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയാണ് ദുരന്തമുണ്ടായതെങ്കിലും രാവിലെ ഒന്‍പതുമണിയോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.കൂടരഞ്ഞിക്കടുത്ത് ആനയോടും പനക്കച്ചാലിലും ഉരുള്‍പൊട്ടലില്‍ വീടു തകര്‍ന്നാണ് രണ്ടു മരണം.തോടിയങ്കരി മറിയം, താമരക്കുന്നേല്‍ മണി എന്നിവരാണ് മരിച്ചത്.പാവങ്ങാട് മാടച്ചാലില് പുഴയില്‍ മുങ്ങി വീട്ടമ്മയും മരിച്ചു.വയലില്‍ മാധവിയാണ് മരിച്ചത്.കൂടാതെ മുക്കം തേക്കുംകുറ്റി റോഡില്‍ തണ്ണീര്പുഴയിലും, കുന്നമംഗലം ചെറുവക്കുന്നിലും ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായിട്ടുണ്ട്.
മുക്കത്തു നിന്ന് താമരശേരിക്കും മലപ്പുറത്തേക്കുമുളള റോഡുകള്‍ പൂര്‍ണമായും വെളളത്തിനടിയിലാണ്.ഈഭാഗത്തേക്കുളള ഗതാഗതവും രക്ഷാപ്രവര്‍ത്തനവും തടസ്സപ്പെട്ടിരിക്കുകയാണ്. ബാഗൂരില്‍ നിന്നും വയനാട്ടില്‍ നിന്നുമുളള ദീര്‍ഘദൂര സര്‍വീസുകള്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. റൂറല്‍ എസ്.എപി.രാംദാസ് പോത്തന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം മുക്കത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര ദുരന്ത നിവാരണസംഘം ജില്ലയിലുണ്ട്. പുലര്‍ച്ചെ ഉരുള്‍പൊട്ടലുണ്ടായ കൂടരഞ്ഞി ഭാഗത്ത് രക്ഷാപ്രവര്‍ത്തകര്‍ക്ക് യഥാസമയം എത്തിച്ചേരാനായില്ല.മുക്കത്തിനടുത്ത് ഇരുവഞ്ഞിപ്പുഴയും , ചെത്തുകടവ് പുഴയും കര കവിഞ്ഞൊഴുകുകയാണ്. ഇവിടെ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയുടെ മലയോരമേഖലയില്‍ തുടരുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
കണ്ണൂരില്‍ വിദ്യാലയങ്ങള്‍ക്ക് അവധി. കനത്ത മഴയെ തുടര്‍ന്ന് ഇന്നും നാളെയും പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴയില്‍ പേരിയ ചുരത്തിന്റെ രണ്ടാംവളവ് പുലര്‍ച്ചെ ഇടിഞ്ഞു. കണ്ണൂര്‍- ഊട്ടി ബസടക്കം നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിയിരിക്കുകയാണ് ്. വൈകുന്നേരത്തോടെയേ മണ്ണു നീക്കം ചെയ്യാന്‍ സാധിക്കൂവന്ന് അധികൃതര്‍ അറിയിച്ചു.കൊട്ടിയൂര്‍, ഇരിട്ടി ഭാഗങ്ങളിലെ മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുന്നു. നാറാത്ത് പാമ്പുരുത്തി തുരുത്ത് വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ കരയ്ക്കെത്തിക്കാന്‍ ഫയര്‍ഫോഴ്സും പൊലീസും ശ്രമം നടത്തുന്നു. കാട്ടയം ജില്ലയിലും ശക്തമായ മഴ തുടരുന്നു, കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇടുക്കി ജില്ലയില്‍ മഴ ശക്തിയായി തുടരുകയാണ്.ശാന്തന് പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു.കനകം പുഴയില്‍ മറിയാമ്മയാണ് മരിച്ചത്.രണ്ട് പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ രാത്രി ഒരു മണിയോടെയാണ് മണ്ണിടിഞ്ഞത്.ലോവര്‍ പെരിയാര്‍ ,പനങ്കുട്ടി എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസം ഉണ്ടായി.അടിമാലിക്കടുത്ത് ഇഞ്ചപ്പതാലില്‍ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടിമാലി കമ്പിളികണ്ടം മേഖലയിലുള്ള റോഡിnല്‍ ഗതാഗതം തടസപ്പെട്ടു.സംഭരണി നിറഞ്ഞതിനാല്‍ മലങ്കര അണക്കെട്ട തുറന്നുവിടാന്‍ സാധ്യയുള്ളതിനാല് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധിൃതര്‍ ആവശ്യപ്പെട്ട്ു
തൃശൂര്‍ ജില്ലയില്‍ കനത്ത മഴ;ഡാമുകള്‍ തുറന്നു മധ്യകേരളത്തില്‍ കര്‍ക്കടകമഴ തിമിര്‍ത്തുപെയ്യുകയാണ് ദേശീയപാതയില്‍ കുതിരാനില്‍ മണ്ണിടിഞ്ഞുവീണ് രണ്ടു കാറുകള്‍ അപകടത്തില്‍പെട്ടു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ പീച്ചി, വാഴാനി ഡാമുകള്‍ തുറന്നു. ചേലക്കര മേഖലയില്‍ വെള്ളപ്പൊക്കം രൂക്ഷമായി
സംസ്ഥാനത്ത് കനത്ത മഴയും നാശനഷ്ടങ്ങളും തുടരുന്നു. മഴക്കെടുതികളില്‍ ഇന്ന് എട്ടു പേര് മരിച്ചു. കോഴിക്കോട് മുക്കത്തിനടുത്ത് പാറത്തോട്, മങ്കുഴി പ്പാലത്ത് മണ്ണിനടിയില്‍ പെട്ട് രണ്ടു കുട്ടികള്‍ മരിച്ചു. മലപ്പുറത്ത്് എടവണ്ണയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ മരിച്ചു. മറ്റപകടങ്ങളില്‍ നാലുപേരെ കാണാതായി.കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഉരുള്പൊട്ടലുകളില്ഉണ്ടായി. കോഴിക്കോട് മുക്കം പാറത്തോട് മങ്കുഴിപ്പാലത്ത് വീടിനുമുകളില്‍ മണ്ണിടിഞ്ഞാണ് രണ്ട് കുട്ടികള്‍ മരിച്ചത്. പാറാത്തൊടി സാദിഖിന്റെ മക്കളായ റസ്സല്‍,റബീഖ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയാണ് ദുരന്തമുണ്ടായതെങ്കിലും രാവിലെ ഒന്‍പതുമണിയോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. മലപ്പുറം എടവണ്ണയില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു അപകടത്തില്‍പെട്ട രണ്ടു കുട്ടികളും മരിച്ചു. ജില്ലാ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. താസിം ബിജിലി (14), അസീം ഇഹ്സാന്‍ (9) എന്നിവരാണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി ആനയോട് ഉരുള്‍പൊട്ടലില്‍ തോടിയങ്കരി മറിയം, പനക്കച്ചാലിലുണ്ടായ ഉരുള്‍പൊട്ടലില്‍ താമരക്കുന്നേല്‍ മണി എന്നിവരാണ് മരിച്ചത്.
മലപ്പുറം വെറ്റിലപ്പാറയില്‍ ഉരുള്‍പൊട്ടലിലാണ് ആനപ്പാറ കളളിക്കാട്ട് തോമസ്സ് മരിച്ചത്. ഇവിടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. മലപ്പുറത്തെ ഒതായി,ചാത്തല്ലൂര്‍ എന്നിവിടങ്ങളിലും മുന്നു വീടുകള്‍ക്കു മുകളില്‍ മണ്ണിടിഞ്ഞു വീണു. പാലക്കാട് മംഗലംഡാം കടപ്പാറയില്‍ ഉരുള്‍ പൊട്ടലില്‍ കോള്ക്കുന്നി ആന്റണിയുടെ മകള്‍ അനുവിനെ കാണാതായി.തിരച്ചില്‍ തുടരുകയാണ്.
വയനാട്ടില്‍ പേമാരി തുടരുന്നു. കനത്തനാശം .ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനം തുടരുന്നു. മാടക്കുന്ന് ഒലിവുമല കോളനി, നെയ്ക്കുപ്പ കോളനി , നൂല്പഴ തിണ്ടൂര്പണിയ കോളനി എന്നിവ വെള്ളം കയറി ഒറ്റപ്പെട്ടു. അച്ചൂര്, ആറാംമൈല്‍, ഇടിയംവയല്‍, വൈത്തിരി സുഗന്ധഗിരി, തവിഞ്ഞാല്‍, പേര്യ, ചോയിമൂല ,വെണ്ണിയോട് വാളല്‍ എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി. കോട്ടത്തറയില്‍ 70 ,വെണ്ണിയോട് 22 ഉള്‍പ്പെടെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. വെള്ളമുണ്ട കണ്ടത്ത്വയലില് ഗതാഗതതടസം. പൊഴുതന പെരങ്കോടയില് റോഡില്‍ മരം വീണ് ഗതാഗതം മുടങ്ങി. പനമരം-നടവയല്‍ റോഡ്, കല്പറ്റ-മണിയങ്കോട്, കല്പറ്റ-പുളിയാര്‍മല റോഡുകള്‍ വെള്ളത്തില്‍. പൊഴുതന ഭാഗത്ത് പുരകരകവിഞ്ഞു. വീടുകള്‍ക്ക് ഭീഷണി. കല്പറ്റ പാസ്പോര്‍ട്ട് സെല്ലിന്റെ മതിലിടഞ്ഞു
ഇടുക്കിയില്‍ മണ്ണിടിച്ചിലില്‍ ശാന്തപ്പാറ കനകപ്പുഴയില്‍ മറിയാമ്മ മരിച്ചു. പത്തനംതിട്ട ജില്ലയില്‍ പമ്പയാറില്‍ ഒരാളെ ഒഴുക്കില്‍ പെട്ടു കാണാതായി.
തൃശൂര്‍ ജില്ലയില്‍ വാഴാനി ഡാം തുറന്നു. തലപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു
മലപ്പുറം ജില്ലയില്‍ കാലവര്‍ഷം വീണ്ടും കനത്തു. കിഴക്കന്‍ മേഖലയില്‍ വ്യാപകനാശനഷ്ടം. ചാലിയാര്‍ വെണ്ണേക്കോട്ട്് രണ്ടിടത്തും ചോക്കാട് പുല്ലങ്കോട് മലവാരത്തിലും ഉരുള്‍ പൊട്ടി. ഇരുപതോളം വീടുകള്‍ അപകടാവസ്ഥയിലാണ്. ചോക്കാടന്‍ പുഴ വള്ളിപ്പൂള വഴി ഗതിമാറിയൊഴുകി. ഇരുപതോളം ഏക്കര്‍ കൃഷി നശിച്ചു. കനത്ത മഴയില്‍ ചാലിയാര്‍ കവിഞ്ഞ് നിലമ്പൂരില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. എടക്കരയ്ക്കടുത്ത് വാണിയംപുഴ പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. എടവണ്ണ മുണ്ടേങ്ങര ഭാഗത്ത് സീതിഹാജി പാലത്തിന്റെ പാര്‍ശ്വഭിത്തിയുടെ ഒരു ഭാഗം ചാലിയാറിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നു വീണു. ഇരുമ്പുഴിയില്‍ അംഗന്‍വാടി കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ഇന്നലെ 64 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. 76 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഞായറാഴ്ച ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍ കാണാതായ താനാളൂര്‍ വെള്ളിയത്ത് ശുഹൈബിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
No comments:
Post a Comment