Wednesday, July 18, 2007

മുംബൈ സ്ഫോടനക്കേസ്: ടൈഗര്‍ മേമന്റെ മുന്ന് അനുയായികള്‍ക്ക് വധശിക്ഷ

മുംബൈ സ്ഫോടനക്കേസ്: ടൈഗര്‍ മേമന്റെ മുന്ന് അനുയായികള്‍ക്ക് വധശിക്ഷ .

മുംബൈ സ്ഫോടക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ടാഡ കോടതി വധശിക്ഷ വിധിച്ചു. കേസിലെ പ്രതികളായ മറ്റ് 14 പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. അധോലോകനേതാവും പ്രധാന പ്രതിയുമായ ടൈഗര്‍ മേമന്റെ അനുയായികളായ പര്‍വേസ് ശൈഖ്, മൊഹമ്മദ് മുഷ്താഖ് ധുറാനി എന്നിവര്‍ക്കും മേമന്റെ ഡ്രൈവറായിരുന്ന അബ്ദുള്‍ ഗനി തുര്‍ക്കിനുമാണ് പ്രത്യേക കോടതി ഇന്ന് വധശിക്ഷ വിധിച്ചത്.
കാത്ത ബസാറില്‍ സ്കൂട്ടറില്‍ ബോംബ് സ്ഥാപിച്ച കുറ്റത്തിനും സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയുടെ പേരിലുമാണ് പര്‍വേസ് ശൈഖിനെ ശിക്ഷിച്ചത്. കാത്തബസാറില്‍ നടന്ന സ് ഫോടനത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. ജൂഹുവിലെ സെന്‍ടൂര്‍ ഹോട്ടലിലെ ഒരു മുറിയില്‍ ബോംബ് വെച്ച കുറ്റത്തിനാണ് ധുറാനിക്ക് വധശിക്ഷ വിധിച്ചത്.
ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച സെഞ്ചുറി ബസാറിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് അബ്ദുള്‍ ഗനി തുര്‍ഖിന് വധശിക്ഷ നല്‍കിയത്. 121 പേരാണ് സെഞ്ചുറി ബസാറില്‍ മാത്രമുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

No comments: