Sunday, July 22, 2007

സര്‍ക്കാറിന്നെതിരായ പോരാട്ടത്തില്‍ കത്തോലിക്ക സഭയും കോണ്ഗ്രസ്സും കൈകോര്‍ക്കുന്നു.

തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായി ചെന്നിത്തലയുടെ രഹസ്യചര്‍ച്ച

തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂ താഴത്തുമായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല രഹസ്യചര്‍ച്ചനടത്തി. ഇന്ന രാവിലെ 10.30 ഓടെയാണ് ചെന്നിത്തല ബിഷപ്പ് ഹൌസിലെത്തി ആര്‍ച്ച് ബിഷപ്പിനെ കണ്ടത്. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. മാധ്യമപ്രവര്‍ത്തര്‍ക്ക് ബിഷപ്പ് ഹൌസിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. പതിവ് ചര്‍ച്ച മാത്രമാണെന്നായിരുന്നു രമേശിന്റെ പ്രതികരണം. സര്‍ക്കാരിനെതിരെ വേണ്ടിവന്നാല്‍ രണ്ടാം വിമോചനസമരത്തിന് മടിക്കില്ല എന്ന പ്രഖ്യാപനം ആദ്യം നടത്തിയത് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂ താഴത്തായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇരുവരുടേയും കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്.

1 comment:

ജനശക്തി ന്യൂസ്‌ said...