Sunday, July 22, 2007

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെ ശക്തിയായി വിമര്‍ശിക്കുന്ന ഇടയലേഖനങ്ങള്‍

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെ ശക്തിയായി വിമര്‍ശിക്കുന്ന ഇടയലേഖനങ്ങള്‍


സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെ ശക്തിയായി വിമര്‍ശിക്കുന്ന ഇടയലേഖനങ്ങള്‍ കത്തോലിക്ക സഭയിലെ വിവിധ ദേവാലയങ്ങളില്‍ ഇന്ന് വായിച്ചു. സീറോ മലബാര്‍ സഭയിലെ കാഞ്ഞിരപ്പള്ളി, പാലാ, ഇടുക്കി രൂപതകളിലും ചങ്ങനാശേരി അതിരൂപതയിലുമാണ് ഇന്ന് ഇടയലേഖനങ്ങളും സര്‍ക്കുലറും വായിച്ചത്.
അധികാരത്തിന്റെ ദണ്ഡുകൊണ്ട് ന്യൂനപക്ഷ അവകാശങ്ങളെ തകര്‍ക്കാനാവില്ലെന്ന് ഇടയലേഖനത്തിലൂടെ സഭാ നേതൃത്വം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു. സഭയുടെ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. സഭയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിതരായി മുന്നോട്ട് നീങ്ങേണ്ടതുണ്ടെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. ചങ്ങനാശേരി അതിരൂപതകളിലെ ദേവാലയങ്ങളില്‍ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം തയാറാക്കിയ പ്രത്യേക സര്‍ക്കുലറും വായിച്ചു.

No comments: