Friday, July 13, 2007

സംസ്ഥാനത്ത് പകര്‍ച്ചപ്പനി തുടരുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ പഠനത്തിനായി കേന്ദ്രസംഘം ശനിയാഴ്ച എത്തുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് പകര്‍ച്ചപ്പനി തുടരുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ പഠനത്തിനായി കേന്ദ്രസംഘം ശനിയാഴ്ച എത്തുമെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി പത്രസമ്മേളനത്തില്‍ അറിയിച്ചു. ചിക്കുന്‍ഗുനിയ, എലിപ്പനി, ഡങ്കിപ്പനി എന്നിവ ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ 25,000 രൂപ ധനസഹായം നല്‍കും. പനിബാധിത പ്രദേശങ്ങളിലെ രണ്ടു ലക്ഷത്തോളം പാവപ്പെട്ട കുടുംബങ്ങളില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സഹകരണത്തോടെ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ശാസ്ത്രജ്ഞരും വിദഗ്ദ്ധ ഡോക്ടര്‍മാരുമടങ്ങിയ അഞ്ചംഗ സംഘമാണ് ശനിയാഴ്ച എത്തുന്നത്. സംസ്ഥാനത്ത് ചിക്കുന്‍ ഗുനിയ കേസുകള്‍ കുറഞ്ഞു വരികയാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനും മാലിന്യ നിര്‍മാര്‍ജ്ജനത്തിനും സംസ്ഥാന തലത്തിലും ജില്ലാ തലങ്ങളിലും സമിതികള്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...