Saturday, July 14, 2007

സിപിഐ എം തെറ്റ് പറ്റിയാല്‍ തിരുത്തുന്ന പാര്‍ടി: യെച്ചൂരി.


പ്രവര്‍ത്തിക്കുമ്പോഴാണ് തെറ്റുപറ്റുന്നത്. തെറ്റുപറ്റിയാല്‍ അത് തുറന്നുസമ്മതിക്കാനും തിരുത്താനും തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കാനും കഴിയുന്ന പാര്‍ടിയാണ് സിപിഐ എമ്മെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. എറണാകുളം പ്രസ് ക്ളബ്ബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയില്‍ ദേശാഭിമാനി സ്വീകരിച്ച നിക്ഷേപം സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയറ്റ് ചര്‍ച്ചചെയ്യുന്നുണ്ട്. കളങ്കിതസ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും നിക്ഷേപം സ്വീകരിക്കുന്നതിന് പാര്‍ടി എതിരാണ്. ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. പാര്‍ടിരീതികള്‍ക്കനുസരിച്ചാണ് ദേശാഭിമാനി ജീവനക്കാരനെതിരെ നടപടിയെടുത്തത്. കേസിനാവശ്യമായ തെളിവുണ്ടാക്കേണ്ടത് പൊലീസാണെന്നും അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിന്റെ ലേഖനം ദേശാഭിമാനി എഡിറ്റ് ചെയ്തെന്ന ആക്ഷേപം തെറ്റാണെന്ന് പീപ്പിള്‍സ് ഡെമോക്രസി എഡിറ്റര്‍കൂടിയായ സീതാറാം യെച്ചൂരി പറഞ്ഞു. ദേശാഭിമാനിക്കും പീപ്പിള്‍സ് ഡെമോക്രസിക്കുംവേണ്ടി രണ്ട് ലേഖനങ്ങളാണ് കാരാട്ട് എഴുതിയത്. എഴുതിയത് ഒരാള്‍തന്നെയായതിനാല്‍ രണ്ടു ലേഖനത്തിലും പരാമര്‍ശിക്കുന്ന കാര്യങ്ങളില്‍ സാമ്യംവന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

No comments: