Saturday, July 21, 2007

സ്വാതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.

സ്വാതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.







പ്രതിഭ പട്ടീലിനെ ഇന്ത്യയുടെ പ്രസിഡണ്ടായി തിരെഞ്ഞെടുത്തു

പ്രതിഭ പട്ടീല്‍ ഇന്ത്യയുടെ ആദ്യ വനിത പ്രസിഡണ്ട്‌.




മൂന്ന് ലക്ഷത്തിപതിനായിരത്തിന്റെ ഭൂരിപക്ഷം






സ്വാതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. യു.പി.എ ഇടതു പിന്തുണയുളള പ്രതിഭാപാട്ടീല്‍(72)ലാണ് മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചത്. പ്രതിഭാ പാട്ടീലിന് 638116 വോട്ടുകളും ഭൈറോണ്‍ സിങ് ശെഖാവത്തിന് 331306 വോട്ടുകളുമാണ് ലഭിച്ചത്.
രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കലും തോല്‍വിയുടെ കയ്പ് രൂചിച്ചിട്ടില്ലാത്ത പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നിയുക്തയായത് രാജസ്ഥാന്‍ ഗവര്‍ണറായി സേവനമനുഷ്ഠിച്ചുവരവെയായിരുന്നു.
രാജ്യസഭാ ഉപാധ്യക്ഷ, മഹാരാഷ്ട്ര കോണ്‍ഗ്രസ് അദ്ധ്യക്ഷ, പ്രതിപക്ഷ നേതൃസ്ഥാനം മുതലായ പദങ്ങള്‍ അവര്‍ അലങ്കരിച്ചിരുന്നു. സാമ്പത്തികശാസ്ത്രത്തിലും രാഷ്ട്രീയമീമാംസയിലും ബിരുദാനന്തരവിരുദവും, നിയമത്തില്‍ ബിരുദവുമുള്ള പ്രതിഭാ അഭിഭാഷകയായും പ്രവര്‍ത്തിച്ചിരുന്നു.
അമരാവതിയുടെ മുന്‍ മേയര്‍ ദേവ്സിംഗ്രാംസിംഗ് ശെഖാവത് ആണ് പ്രതിഭയുടെ ഭര്‍ത്താവ്. രാജേന്ദ്രസിംഗ് മകനും ജ്യോതിറാത്തോഡ് മകളുമാണ്.



6 comments:

ജനശക്തി ന്യൂസ്‌ said...

പ്രതിഭ പട്ടീലിനെ ഇന്ത്യയുടെ പ്രസിഡണ്ടായി തിരെഞ്ഞെടുത്തു

പ്രതിഭ പട്ടീല്‍ ഇന്ത്യയുടെ ആദ്യ വനിത പ്രസിഡണ്ട്‌.മൂന്ന് ലക്ഷത്തിപതിനായിരത്തിന്റെ ഭൂരിപക്ഷം

ജനശക്തി ന്യൂസ്‌ said...

പ്രതിഭ പട്ടീലിനെ ഇന്ത്യയുടെ പ്രസിഡണ്ടായി തിരെഞ്ഞെടുത്തു

പ്രതിഭ പട്ടീല്‍ ഇന്ത്യയുടെ ആദ്യ വനിത പ്രസിഡണ്ട്‌.മൂന്ന് ലക്ഷത്തിപതിനായിരത്തിന്റെ ഭൂരിപക്ഷം

chithrakaran ചിത്രകാരന്‍ said...

ഒരു സ്ത്രീയാണെന്ന മഹത്വത്തിനപ്പുറം .... ഇറ്റലിക്കാരിയുടെ വൃദ്ധയായ വാല്യക്കാരി എന്ന യോഗ്യതക്ക്‌ തലകുലുക്കി വോട്ടുചെയ്യുന്ന നമ്മുടെ രാഷ്ട്രീയത്തിന്റെ അപകര്‍ഷതയുണ്ടാക്കുന്ന പ്രതീകം !!

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഈ മൂന്നുലക്ഷത്തിപതിനായരം ഭൂരിപക്ഷമെന്നൊക്കെ സാങ്കേതികത്വത്തിന്റെ മേനി നടിക്കാം!ഹ ഹ ഹ... ചിത്രകാരന്‍ പറഞ്ഞതുപോലെ ഒരു സ്ത്രീ യെന്നതില്‍ കവിഞ്ഞ്‌ പ്രതിഭാ പാട്ടീലിന്റെ യോഗ്യത്യെന്താണ്‌?ഏതായാലും കേരളത്തിലെ 5 എം.എല്‍.എ മാര്‍ക്ക്‌ അഭിനന്ദനങ്ങള്‍. ഇനി ഇതുപറഞ്ഞതിന്റെ പേരില്‍ എനിക്കെതിരേ കേസെടുക്കുമോ എന്ന എന്റെ പേടി!

Mr. K# said...

കലാമിനു ഒരു അവസരം കൂടി കൊടുക്കാമായിരുന്നു.

ജനശക്തി ന്യൂസ്‌ said...

ഓണം പിറന്നാലും ഉണ്ണി പിറന്നാലും ഇന്ന് കോരനുമാത്രമല്ല എല്ലാ പാവപ്പെട്ട ഇന്ത്യന്‍ പൗരന്മാര്‍ക്കും കഞ്ഞി..... ഇന്ത്യയില്‍ അധികാരത്തിലിരുന്നിട്ടുള്ള ഏതെങ്കിലും പ്രസിഡണ്ട്‌ സ്വന്തം അധികാരം ഉപയോഗിച്ച്‌ എന്തെങ്കിലും അനീതിക്കെതിരെ ശബ്ദിച്ച ചരിത്രം ഉണ്ടോ ?.