Sunday, July 22, 2007

സര്‍ക്കാരുമായി ധാരണയ്ക്കു സന്നദ്ധമെന്ന് സൂസപാക്യം.

സര്‍ക്കാരുമായി ധാരണയ്ക്കു സന്നദ്ധമെന്ന് സൂസപാക്യം.


സംഘര്‍ഷമാര്‍ഗം വെടിഞ്ഞ് സര്‍ക്കാരുമായി ധാരണയിലെത്താനും സാധ്യമായ വിട്ടുവീഴ്ചകള്‍ ചെയ്യാനും സന്നദ്ധമാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ സൂസപാക്യം ഇടയലേഖനത്തില്‍ പറഞ്ഞു. അതേസമയംസര്‍ക്കാരിന്റെ നിലപാട് തുടര്‍ന്നാല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താന്‍ മറ്റു മാര്‍ഗങ്ങള്‍ ആരായേണ്ടിവരും. വിദ്യാഭ്യാസകാര്യങ്ങളില്‍ മേല്‍നോട്ടംവഹിക്കാനും ന്യായമായ തിരുത്തലുകളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാനുമുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തെ അതിരൂപത പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഞായറാഴ്ച പള്ളികളില്‍ ദിവ്യബലിക്കു മധ്യേ ഇടയലേഖനം വായിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അവകാശം കവരാനുള്ള നീക്കത്തെ ചെറുക്കും. മാനേജ്മെന്റ് സീറ്റിലെ വിദ്യാര്‍ഥികളില്‍നിന്ന് കൂടുതല്‍ ഫീസ് വാങ്ങി മെറിറ്റ് ലിസ്റ്റിലെ അമ്പതു ശതമാനം വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്നതിനോട് ഒരുതരത്തിലും യോജിക്കാന്‍കഴിയില്ല.

No comments: