Saturday, July 21, 2007

വിശ്വാസികളെ വഴിതെറ്റിക്കാനും കലാപത്തിലേക്ക് നയിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള ഇടയ ലേഖനത്തിന്നെതിരെ പ്രതിഷേധം വ്യാപകമാകുന്നു

ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുടെ ആശങ്കള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി

ക്രിസ്തീയ സഭകള്‍ എന്തുകൊണ്ടാണ് ഇപ്പോഴത്തെ നിലപാടിലെത്തിയതെന്ന് തനിക്കറിയില്ല. സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം സുതാര്യമായാണ്. സര്‍ക്കാരിന് ന്യൂനപക്ഷവിരുദ്ധ നയമല്ല ഉള്ളതെന്ന് ബേബി വ്യക്തമാക്കി.
കെ.ഇ.ആര്‍ പരിഷ്കരണം, വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കുകയാണ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം നടപടികളെടുക്കും. കെ.ഇ.ആര്‍ പരിഷ്കരണം ന്യൂനപക്ഷ താല് പര്യം ഹനിക്കുന്നതായിരിക്കില്ല.
മൂന്ന് ക്രൈസ്തവ കോളേജുകളുടെ അഫിലിയേഷന്‍ റദ്ദാക്കിയത് യൂണിവേഴ്സിറ്റി ചട്ടപ്രകാരമാണ്. ഇത് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമല്ലെന്നും മന്ത്രി പറഞ്ഞു.

2 comments:

Anonymous said...

When this Jansakthi will be closed? Too boring and good for nothing.

മുക്കുവന്‍ said...

write something realistic buddy. its shame to see like this false news! why do you want to be the BIG MOUTH party?