Thursday, July 12, 2007

പ്രവാസി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സത്വര നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്‌.മുഖ്യമന്ത്രി

യുഎഇ തൊഴില്‍മന്ത്രി കേരളത്തില്‍ വന്നപ്പോള്‍ പ്രവാസിമലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു. യുഎഇയിലെ തൊഴില്‍സുരക്ഷാനിയമം പരിഷ്കരിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുകൂടാതെ വിദേശ തൊഴില്‍നിയമത്തെക്കുറിച്ച് നോര്‍ക്കയുടെ മേല്‍നോട്ടത്തില്‍ പരിശീലനം നല്‍കാനും സംവിധാനമൊരുക്കി.

അവധിക്കാലത്ത് ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനസര്‍വീസ് നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ ബജറ്റ് വിമാനസര്‍വീസ് നടത്തുന്നതു സംബന്ധിച്ച് വ്യോമയാനമന്ത്രിയുമായും ചര്‍ച്ച നടത്തി.

പൊതുമാപ്പ് ലഭിച്ച മലയാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ യുഎഇയിലേക്ക് അയച്ചിട്ടുണ്ട്. വീട്ടുവേലയ്ക്കുപോകുന്ന സ്ത്രീകള്‍ക്ക് പ്രയാസങ്ങളുണ്ടായാല്‍ അവരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ പൊലീസ് ആസ്ഥാനത്ത് പൊലീസ് സൂപ്രണ്ടിന്റെ ചുമതലയില്‍ എന്‍ആര്‍ഐ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ കലക്ടര്‍മാരും എസ്പിമാരും മുഖേന ഗള്‍ഫ് മലയാളികളുടെ പ്രശ്നപരിഹാരത്തിനും സ്വത്തിനും ബന്ധുക്കള്‍ക്കും സുരക്ഷിതത്വം നല്‍കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...