Sunday, July 15, 2007

സമരാഹ്വാനം ജനങ്ങള്‍ തള്ളിക്കളയും: വി.എസ്

ക്രിസ്ത്യന്‍ സഭകളുടെ സമരാഹ്വാനം ജനങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും . മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

ക്രിസ്ത്യന്‍ സഭകളുടെ സമരാഹ്വാനം ജനങ്ങള്‍ തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. സാശ്രയ മാനേജുമെന്റുകള്‍ സമൂഹത്തിന്റെ പൊതു നന്മയ്ക്കായി തീരുമാനമെടുക്കണം. സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല, മാനേജ്മെന്റുകളുമായിള്ള ചര്‍ച്ച തുടരും. അദ്ദേഹം പറഞ്ഞു. അമിതമായ ഫീസും കോഴയും വാങ്ങണമെന്ന നിലപാടിലാണ് മാനേജ്മെന്റുകള്‍. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും പൊതുവായ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതിനെ തെറ്റിദ്ധരിപ്പിക്കാന്‍ പഴയതു പോലുള്ള ശ്രമങ്ങള്‍ നടത്തിയാല്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും. ഈ സമീപനത്തില്‍ നിന്ന് മാനേജ്മെന്റുകള്‍ പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ശിവഗിരി തീര്‍ത്ഥാടന രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

1 comment:

ജനശക്തി ന്യൂസ്‌ said...

ക്രിസ്ത്യന്‍ സഭകളുടെ സമരാഹ്വാനം ജനങ്ങള്‍ തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. സാശ്രയ മാനേജുമെന്റുകള്‍ സമൂഹത്തിന്റെ പൊതു നന്മയ്ക്കായി തീരുമാനമെടുക്കണം. സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല, മാനേജ്മെന്റുകളുമായിള്ള ചര്‍ച്ച തുടരും. അദ്ദേഹം പറഞ്ഞു. അമിതമായ ഫീസും കോഴയും വാങ്ങണമെന്ന നിലപാടിലാണ് മാനേജ്മെന്റുകള്‍. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും പൊതുവായ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.