Sunday, July 15, 2007

സര്‍ക്കാരിനെതിരെ വീണ്ടും ഇടയ ലേഖനം .

സര്‍ക്കാരിനെതിരെ കത്തോലിക്കാ സഭ വീണ്ടും ഇടയലേഖനമിറക്കി. സീറോ മലബാര്‍ സഭയിലെ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പള്ളികളിലാണ് ബിഷപ് മാര്‍.ജയിംസ് പഴയാറ്റിലിന്റെ ഇടയ ലേഖനം വായിച്ചത്. ന്യൂനപക്ഷ സ്നേഹമെന്ന ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളാണ് കപടബുദ്ധി ജീവികളെന്ന് ഇടയ ലേഖനത്തില്‍ പറയുന്നു. ക്രൈസ്തവ കൂട്ടായ്മയില്‍ ഭിന്നിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളെ തടയണമെന്നും ജൂലൈ 29 ന് പ്രതിഷേധ ദിനം ആചരിക്കണമെന്നും സഭാ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ സംരക്ഷണ സേന രൂപീകരിക്കണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നുണ്ട്. സഭയേയും സഭാ സ്ഥാപനങ്ങളേയും തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണന്നും ഭരണഘടന നല്‍കിയിരിക്കുന്ന ന്യൂനപക്ഷാവകാശങ്ങള്‍ എന്ത് പീഡനങ്ങള്‍ സഹിച്ചും സംരക്ഷിക്കണമെന്നും ഇടയലേഖനത്തില്‍ പറയുന്നു.
രൂപതയുടെ പൊതു ചടങ്ങുകളില്‍ എം.എല്‍.എമാരേയും എം.പിമാരേയും ബഹിഷ്ക്കരിക്കാന്‍ ഇന്നലെ ഇരിങ്ങാലക്കുട രൂപത തീരുമാനിച്ചിരുന്നു ഇന്നലെ തൃശൂരില്‍ ചേര്‍ന്ന വിശ്വാസികളുടെ സമ്മേളനത്തിലാണ് ഈ തീരുമാനമുണ്ടായത് സഭയുടെ ഔദാര്യം കൊണ്ട് മാത്രം ജയിച്ച എംഎല്‍.എമാരും എം.പിമാരും നന്ദികേട് കാണിക്കുകയാണന്ന് ആരോപിച്ച സമ്മേളനത്തില്‍ ആലപ്പുഴ എം.പി ഡോ.മനോജ് കുരുശിങ്കിലിനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിരുന്നു. പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നതുവരെ പാസ്റ്ററല്‍ കൌണ്‍സിലിലെ ജനപ്രതിനിധകളായ അംഗങ്ങളെ മാറ്റിനിര്‍ത്തണമെന്നും ഇന്നലത്തെ സമ്മേളനം ആവശ്യപ്പെട്ടു.

1 comment:

ജനശക്തി ന്യൂസ്‌ said...

സര്‍ക്കാരിനെതിരെ കത്തോലിക്കാ സഭ വീണ്ടും ഇടയലേഖനമിറക്കി. സീറോ മലബാര്‍ സഭയിലെ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പള്ളികളിലാണ് ബിഷപ് മാര്‍.ജയിംസ് പഴയാറ്റിലിന്റെ ഇടയ ലേഖനം വായിച്ചത്. ന്യൂനപക്ഷ സ്നേഹമെന്ന ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളാണ് കപടബുദ്ധി ജീവികളെന്ന് ഇടയ ലേഖനത്തില്‍ പറയുന്നു. ക്രൈസ്തവ കൂട്ടായ്മയില്‍ ഭിന്നിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളെ തടയണമെന്നും ജൂലൈ 29 ന് പ്രതിഷേധ ദിനം ആചരിക്കണമെന്നും സഭാ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ സംരക്ഷണ സേന രൂപീകരിക്കണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നുണ്ട്.