Sunday, July 15, 2007

തൂത്തമ്പാറ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു

പാലക്കാട്: പോബ്സ് ഗ്രൂപ്പിന്റെ കൈവശത്തിലായിരുന്ന നെല്ലിയാമ്പതിയിലെ തൂത്തംപാറ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു. പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റ് നെന്മാറ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഏറ്റെടുത്തത്. 1908 ജൂലൈ ഒന്നിനാണ് പിവികെയ്ക്ക് എട്ടുരൂപ പുത്തന്‍ നാണയത്തില്‍ 99 വര്‍ഷത്തെ പാട്ടത്തിന് എസ്റ്റേറ്റ് വിട്ടുകൊടുത്തത്. സമൃദ്ധിയായി കാപ്പിയും ഏലവും കുരുമുളകും വിളയുന്നതാണ് തൂത്തംപാറ എസ്റ്റേറ്റ്.

എസ്റ്റേറ്റില്‍ പോബ്സ് ഗ്രൂപ്പിന്റേതായ കെട്ടിടങ്ങളിലും വനംവകുപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. നെന്‍മാറ ഡിഎഫ്ഒ ടി.കെ ബാബു, റേഞ്ച് ഓഫീസര്‍ വി.കെ.ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് എസ്റ്റേറ്റ് ഏറ്റെടുത്തത്.
എസ്റ്റേറ്റില്‍ ജീവനക്കാര്‍ ആരും തന്നെ ഇല്ലാതിരുന്നത് കൊണ്ട് പ്രധാനഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് അധികൃതര്‍ അകത്തുകടന്നത്. പ്രധാന ഓഫീസില്‍ കയറി ഉത്തരവ് വായിച്ച് ഡിഎഫ്ഒ എസ്റ്റേറ്റ് ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. എസ്റ്റേറ്റ് പിന്നീട് പ്ളാന്റേഷന്‍ കോര്‍പ്പറേഷന് കൈമാറാനാണ് തീരുമാനം. എസ്റ്റേറ്റ് വനം ഭൂമിയായതിനാല്‍ 1980 ലെ കേന്ദ്രനിയമപ്രകാരം മാത്രമേ ഭൂമി ഏറ്റുെടുക്കാനാവു എന്നതിനാല്‍ കേന്ദ്ര സര്‍ക്കാറിന്റെ കൂടി അനുമതി നേടിയ ശേഷമാവും എസ്റ്റേറ്റ് പ്ളാന്റേഷന്‍ കോര്‍പ്പറേഷന് കൈമാറുക.

No comments: