Friday, July 20, 2007

വിശ്വാസികളെ വഴിതെറ്റിക്കാനും കലാപത്തിലേക്ക് നയിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള ഇടയ ലേഖനത്തിന്നെതിരെ പ്രതിഷേധം വ്യാപകമാകുന്നു

വിശ്വാസികളെ വഴിതെറ്റിക്കാനും കലാപത്തിലേക്ക് നയിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള ഇടയ ലേഖനത്തിന്നെതിരെ പ്രതിഷേധം വ്യാപകമാകുന്നു


ഇടയലേഖനം: സാഹിത്യസംഘം അപലപിച്ചു



കേരളത്തിലെ ക്രിസ്തുമത വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം ജനത തെരഞ്ഞെടുത്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ ന്യൂനപക്ഷാവകാശത്തിന്റെ പേരുപറഞ്ഞ് ഇടയലേഖനങ്ങള്‍ ഇറക്കി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനെ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനകമ്മിറ്റിയോഗം അപലപിച്ചു. പാവപ്പെട്ട ക്രിസ്തീയ മതവിശ്വാസികളുടെ മക്കള്‍ക്കുപോലും വിദ്യാഭ്യാസം നിഷേധിക്കുന്ന സ്വകാര്യമൂലധന മാഫിയകളെ ഇടയലേഖനങ്ങള്‍വഴി സംരക്ഷിക്കുന്നത് ന്യൂനപക്ഷ വിരുദ്ധമാണെന്നും പ്രമേയത്തില്‍ പറഞ്ഞു.
ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും നേതാക്കളെയും നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്ന മാധ്യമ പ്രവര്‍ത്തനത്തെയും വ്യാജ ബുദ്ധിജീവികളെയും പ്രമേയം അപലപിച്ചു. 10-ാംക്ളാസുവരെ സ്കൂള്‍തലത്തില്‍ മലയാളഭാഷാപഠനം നിര്‍ബന്ധമാക്കണമെന്നും കോളേജുതലത്തില്‍ ഒന്നാംഭാഷയായി അംഗീകരിക്കണമെന്നും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനകമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംഘത്തിന്റെ വൈസ്പ്രസിഡന്റുമാരായി എസ് രമേശന്‍, പ്രൊഫ. എരുമേലി പരമേശ്വരന്‍പിള്ള, പി അപ്പുക്കുട്ടന്‍, ജാനമ്മാ കുഞ്ഞുണ്ണി, ഏഴാച്ചേരി രാമചന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, ഗോകുലേന്ദ്രന്‍ എന്നിവരെയും സെക്രട്ടറിമാരായി ഡോ. എ കെ നമ്പ്യാര്‍, പ്രൊഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ്, പ്രൊഫ. സുജാ സൂസന്‍ജോര്‍ജ്, വി സീതമ്മാള്‍, സി ആര്‍ ദാസ്, വി കെ ജോസഫ് എന്നിവരെയും സംസ്ഥാനകമ്മിറ്റി ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. സംസ്ഥാനനിര്‍വാഹകസമിതി അംഗങ്ങളായി പി ഗോവിന്ദപ്പിള്ള, സി വി ശ്രീരാമന്‍, പിരപ്പന്‍കോട് മുരളി, ഐ വി ദാസ്, പ്രൊഫ. എം എം നാരായണന്‍, എ കെ പണിക്കോട്ടി, വി വി രുക്മിണി, ഡോ. എസ് രാജശേഖരന്‍, ജി പി രാമചന്ദ്രന്‍, ഡോ. പി കെ പോക്കര്‍, പ്രഭാവര്‍മ, കെ പി മോഹനന്‍, ടി എ സത്യപാല്‍, സോണിയ ഇപ എന്നിവരെയും തെരഞ്ഞെടുത്തതായി ജനറല്‍സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി അറിയിച്ചു. യോഗത്തില്‍ പ്രസിഡന്റ് കടമ്മനിട്ട രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.


8 comments:

ജനശക്തി ന്യൂസ്‌ said...

വിശ്വാസികളെ വഴിതെറ്റിക്കാനും കലാപത്തിലേക്ക് നയിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള ഇടയ ലേഖനത്തിന്നെതിരെ പ്രതിഷേധം വ്യാപകമാകുന്നു


ഇടയലേഖനം: സാഹിത്യസംഘം അപലപിച്ചു



കേരളത്തിലെ ക്രിസ്തുമത വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം ജനത തെരഞ്ഞെടുത്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ ന്യൂനപക്ഷാവകാശത്തിന്റെ പേരുപറഞ്ഞ് ഇടയലേഖനങ്ങള്‍ ഇറക്കി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനെ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനകമ്മിറ്റിയോഗം അപലപിച്ചു. പാവപ്പെട്ട ക്രിസ്തീയ മതവിശ്വാസികളുടെ മക്കള്‍ക്കുപോലും വിദ്യാഭ്യാസം നിഷേധിക്കുന്ന സ്വകാര്യമൂലധന മാഫിയകളെ ഇടയലേഖനങ്ങള്‍വഴി സംരക്ഷിക്കുന്നത് ന്യൂനപക്ഷ വിരുദ്ധമാണെന്നും പ്രമേയത്തില്‍ പറഞ്ഞു.

Anonymous said...

ഈ ലിസ്റ്റില്‍ എവിടെയെങ്കിലും ഒരു ക്രിസ്തുമത വിശ്വാസിയെ കാണിച്ചു തരാവോ ?
ഭൂരിപക്ഷ വര്ഗ്ഗീയതയെ പരിപോഷിപ്പിക്കുകയാണ് പാര്‍ട്ടി ധര്‍മ്മം.

മുക്കുവന്‍ said...

ഞാന്‍ ഈയിടെ ഒരു പാടം വാങ്ങി നിരത്തി. കോഴ കൊടുത്തത് ലിസ്റ്റ്.

ല്‍.ഡി.ഫ് - ഒരു ലക്ഷം പെര്‍ ഏക്കര്‍.
യു.ഡി.ഫ് - 30,000 പെര്‍ ഏക്കര്‍.
ലോകല്‍ ഗുണ്ടാ‍ - 10,000 പെര്‍ ഏക്കര്‍.

എനിക്ക് കമ്പ്ലെയിന്റ് ഇല്ലാ‍... കാരണം എന്റെ സ്തലത്തിന്റെ വില മൂന്നിരട്ടിയായി...


ഇതു കള്ളം എഴുതിയതല്ല. ഹിമാലയ ഗ്രൂപ്പ് എല്ലാവര്‍ക്കും ക്രിത്യമായി കോഴ കൊടുത്തു എന്നതിനു ഒരു സപ്പൊര്‍ട്ട് അത്ര തന്നെ....

ഈ ജന നേതക്കളാണു പാവങ്ങളെ സഹായിക്കാന്‍ ജയ് വിളിച്ച് നടുക്കുന്നതു... ഹ കഷ്ടം.. അല്ലാതെന്ത് പറയാന്‍....

സാല്‍ജോҐsaljo said...

ഇടയന്മാര്‍ക്ക്‌ ഇരിക്കപ്പൊറുതിയില്ല എന്ന വാര്‍ത്ത വന്നാപ്പോള്‍ മാത്രം നമ്മുടെ ബ്ലോഗര്‍മാരില്‍ ചിലര്‍ക്കും ഇരിക്കപ്പൊറുതിയില്ലാതായോ?

ഈ ചോദ്യത്തിന് ഞാന്‍ കഴിഞ്ഞപ്രാവശ്യം എഴുതിയതില്‍ പറഞ്ഞിരുന്നു. മതചിന്തയോ ജാതിചിന്തയോ ഒട്ടും ഇതില്‍ വന്നിട്ടില്ല. ചെഗ്വേരയെയും ഗാന്ധിയെയും, ഇ.എം. എസിനെയും മാര്‍ക്സിനെയും മന്മോഹന്‍സിംഗിനെയും ബുദ്ധനെയും, ശ്രീ. ശ്രീ രവിശങ്കറിനെയും, ക്രിസ്തുവിനെയും ഇഷ്ടപ്പെടുന്ന ഒരാളാണു ഞാന്‍. നിങ്ങള്‍ ചോദിച്ച ഒറ്റ ചോദ്യം മതി നിങ്ങളുടെ അല്പത്തരം മനസിലാക്കാന്‍! കഷ്ടം!

ജനശക്തി ന്യൂസ്‌ said...

ഡിയര്‍ സാല്‍ജോ,

രാജ്യത്തെ കലാപ കലുഷിതമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും യാഥാര്‍ത്ഥ്യങ്ങല്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ സമുഹത്തിന്ന് മുന്നില്‍ അവതരിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യാന്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ആവശ്യമാണ്‌.
കാര്യങ്ങള്‍ മനസ്സിലാക്കി സമൂഹ്യ തിന്മകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കൂ.കേരളിയസമൂഹം ഇക്കാലമെത്രയും നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണ്‌.അതിന്ന് സഹായകരമായ പ്രവര്‍ത്തനങ്ങളെല്ലെ വേണ്ടത്‌.

സാല്‍ജോҐsaljo said...

വായിക്കുന്ന വാര്‍ത്തക്ക് അതുകൊണ്ട് പൊതിയുന്ന ചാളയുടെ വിലപോലും കല്‍പ്പിക്കാത്ത വ്യവസ്ഥിതിയാണ് സുഹൃത്തെ നമ്മളുടേത്..പരസ്പരം തെറിവിളിച്ച് വീണ്ടും ഇരുട്ടുമുറികളില്‍ കയറുന്നവരാണെല്ലാം.. എന്തുചെയ്യാം.. പ്രതികരണം കൂടിപ്പോയതാ എന്റെ കുഴപ്പം. :)

ജനശക്തി ന്യൂസ്‌ said...

നിരാശനാവാതെ ഉറച്ച കാലുവെപ്പോടെ മുന്നോട്ട്‌ നീങ്ങൂ. സുഹൃത്തെ. അമിതാവേശവും ആളിക്കത്തലും പെട്ടെന്ന് അണയാന്‍ ആകരുത്‌.കാര്യങ്ങള്‍ മനസ്സിലാക്കാനും തെറ്റിന്നതിരെ കുരിശുയുദ്ധം പ്രഖാപിക്കാനും ശ്രമിക്കേണ്ടവര്‍ കുരിശിനെ മറയാക്കി തെറ്റിലേക്ക്‌ നിങ്ങുമ്പോള്‍,സമൂഹത്തെയാകെ വെല്ലുവിളിക്കാന്‍ ഒരുങ്ങുമ്പോള്‍ , സാധാരണക്കാരെന്റെ താല്‍പ്പര്യങ്ങളെ ഹനിക്കാന്‍ വിശ്വാസികളെ മറയാക്കുന്നത്‌ കാണുമ്പോള്‍ മിണ്ടാതിരിക്കാന്‍ കാപട്യം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്‌ മാത്രമേ കഴിയൂ .സാല്‍ജോ താങ്കളുടെ തെറ്റിന്നെതിരെയുള്ള പ്രതികരണം ഇനിയും പൂര്‍വ്വാധികം ശക്തിയോടെ തുടരട്ടെ

മാവേലികേരളം(Maveli Keralam) said...

ന്യൂന പക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ തീരുമാനങ്ങള്‍ ദോഷമായി ബാധിയ്ക്കുന്നത് കേരളത്തിലെ പാവപ്പെട്ട ഇടയന്മ്മാരേപ്പോലെയൊ അതിനേക്കാള്‍ കൂടുതലായോ അവിടുത്തെ സാമ്പത്തിക-സാമൂഹ്യപിന്നോക്കം നിക്കുന്ന എല്ലാ ആളുകളുമാണ്. ഒരു പക്ഷെ സംഘടനാബലമോ, നേതൃത്വമോ ഇല്ലാഞ്ഞിട്ടാകാം അവരൊന്നും ഇടയന്മാരേ പൊലെ ഇതു വരെ പ്രതികരിയ്ക്കാത്തത് എന്നു തോന്നുന്നു.

എന്തായാലും ഇടയ പ്രക്ഷോപണം പുറത്തു വരുന്നതിനു മുന്‍പേ ഒരു ന്യൂന പക്ഷം ബ്ലോഗര്‍മാര്‍ ഇതിനേ കുറിച്ചു ചര്‍ച്ച ചെയ്തിട്ടുണ്ട്.

ഇതിനേക്കുറിച്ചു ഞാനും ഒരു പോസ്റ്റു ചെയ്തിരുന്നു.
ഇവിടെ വായിയ്ക്കാം