Sunday, July 22, 2007

ബുര്‍ജ് ദുബായ്




ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി ഇനി 'ബുര്‍ജ് ദുബായ്'ക്ക് സ്വന്തം. തായ്പേയ് 101 ആണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം. 141 നിലകളാണ് ബുര്‍ജ് ദുബായ്ക്ക് ഉള്ളത്. ഇതു കൂടാതെ ഏറ്റവും കൂടുതല്‍ നിലകളുള്ള കെട്ടിടമെന്ന ബഹുമതിയും ഇനി ബുര്‍ജ് ദുബായിക്ക് സ്വന്തമാണ്. 512.1 മീറ്റര്‍ (1680.1 അടി) ഉയരമാണ് കെട്ടിടത്തിന് ഉള്ളത്. ഷോപ്പിംഗ് കോംപ്ളക്സും കടകളും, താമസ സൌകര്യവും മറ്റും ഈ കെട്ടിടത്തില്‍ ഉണ്ടാകും. 900 മില്യണ്‍ ഡോളറാണ്കെട്ടിടത്തിന്റെ നിര്‍മ്മാണ ചെലവ്. 56 ലിഫ്റ്റുകളാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക.

2 comments:

അഞ്ചല്‍ക്കാരന്‍ said...

തെറ്റുകള്‍ എഴുന്നുള്ളിക്കാതിരിക്കൂ സുഹൃത്തേ. ബര്‍ജു ദുബായി യുടെ ഇതു വരെ പൂര്‍ത്തിയായ നിലകളുടെ കണക്കാണ് 141 എന്നുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ഈ കെട്ടിടത്തിന് എത്ര നിലകളുണ്ടായിരിക്കുമെന്നോ എത്ര ഉയരം ഉണ്ടായിരിക്കുമെന്നോ ഇതിന്റെ ഉത്തരവാദപെട്ടവര്‍ ഇതുവരെ വെളിവാക്കിയിട്ടില്ല. അതിന് ഒരു രഹസ്യ സ്വഭാവം ഉണ്ട്.

കോപ്പി അടിക്കുമ്പോള്‍ കുറേകൂടി ശ്രദ്ധിച്ചുകൂടെ?

ഉറുമ്പ്‌ /ANT said...

അഞചല്‍കാരന്‍ ദിനവും പത്രം വായിക്കുന്നുണ്ട് എന്ന് മനസ്സിലായി.