Monday, July 23, 2007

രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി

കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസ് പ്രതികളായ ഹിമാലയ ഗ്രൂപ്പിന്റെ ഉടമകളില്‍ നിന്നും പത്തുകോടി രൂപ കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല വാങ്ങിയെന്നുളള ആരോപണത്തെ കുറിച്ചുളള വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
വിജിലന്‍സിന്റെ പ്രത്യേകാന്വേഷണ യൂണിറ്റ് എസ്പി. എച്ച്.വെങ്കിടേഷാണ് അന്വേഷിക്കുന്നത്. രമേശിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച ഹിമാലയഗ്രൂപ്പിന്റെ മുന്‍ നിയമോപദേശ്ടാവും കണിച്ചുകുളങ്ങര ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനറുമായ അഡ്വ.ഹക്കിം പോലീസിന് നല്‍കിയ മൊഴി പകര്‍പ്പും വസ്തു ഇടപാടുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലക്ക് നല്‍കിയതായി പറയുന്ന കത്തും വിജിലന്‍സിന് കൈമാറിയിട്ടുണ്ട്.
രാഷ്ട്രീയപരമായ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായതിനാല്‍ കേസിന്റെ പ്രാഥമിക അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സാധ്യത

No comments: