Tuesday, July 17, 2007

രണ്ടാം വിമോചന സമരാഹ്വാനം മുരിങ്ങൂര്‍, അഭയ കേസുകള്‍ ഒതുക്കാന്‍: ക്രിസ്ത്യന്‍ ആക്ഷന്‍ കൌണ്‍സില്‍

രണ്ടാം വിമോചന സമരാഹ്വാനം മുരിങ്ങൂര്‍, അഭയ കേസുകള്‍ ഒതുക്കാന്‍: ക്രിസ്ത്യന്‍ ആക്ഷന്‍ കൌണ്‍സില്‍.


മുരിങ്ങൂര്‍ ധ്യാനകേന്ദ്രം, അഭയകേസുകള്‍ക്ക് തടയിടാനുള്ള അടവാണ് രണ്ടാം വിമോചന സമരാഹ്വാനമെന്നും പള്ളി സംരക്ഷണ സേനയുമായി സഭാ നേതൃത്വം വന്നാല്‍ ചെറുക്കുമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ പ്രഖ്യാപിച്ചു.വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും എതിര്‍ക്കുമെന്നും ആക്ഷന്‍ കൌണ്‍സില്‍ നേതാക്കളായ ജോസഫ് പുലിക്കുന്നേല്‍, ഫെലിക്സ് ജെ. പുല്ലൂടന്‍, ബെന്നി ജോസഫ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ന്യൂനപക്ഷാവകാശങ്ങളുടെ പേരില്‍ പൊതു സമൂഹത്തെയും സ്വന്തം ജനതയെയും കൊള്ളയടിക്കുന്ന ക്രൈസ്തവസഭയില്‍നിന്ന് വിശ്വാസികള്‍ അകന്നു പോകുന്നതിന് തടയിടാന്‍ വൈകാരിക പ്രശ്നമുയര്‍ത്തി വിമോചന സമരാഹ്വാനം മുഴക്കുകയാണ്. മുരിങ്ങൂര്‍ ധ്യാനകേന്ദ്ര പ്രശ്നവും അഭയകേസും സര്‍ക്കാര്‍ ഭൂമിയിലെ സഭാ കൈയേറ്റവുമൊക്കെ ഇതിന്റെ മറവില്‍ തേച്ചുമാച്ചു കളയാനുള്ള ഗൂഢശ്രമമാണെന്ന് ജോസഫ് പുലിക്കുന്നേല്‍ ആരോപിച്ചു.

No comments: