കെ.ടി മുഹമ്മദിന് എസ്.എല്‍.പുരം പുരസ്കാരം.

നാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ എസ്.എല്‍.പുരം സദാനന്ദന്‍ പുരസ്കാരത്തിന് വിശ്രുത നാടകകാരന്‍ കെ.ടി മുഹമ്മദ് അര്‍ഹനായി. ഒരുലക്ഷംരൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കും. ഇന്ത്യന്‍ നാടകരംഗത്തെ ഏറ്റവും വലിയ അവാര്‍ഡാണെന്ന് സാംസ്കാരികമന്ത്രി എം.എ ബേബി പത്രസമ്മേളനത്തില്‍ പറഞ്ഞു.സംഗീതനാടക അക്കാഡമി ചെയര്‍മാന്‍ മുരളി ചെയര്‍മാനും കെ.പി.എ.സി ലളിത, കുട്ട്യേടത്തി വിലാസിനി, കെ.എം രാഘവന്‍ നമ്പ്യാര്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി ഡോ.വി വേണു, സംഗീത നാടക അക്കാഡമി സെക്രട്ടറി പ്രൊഫ. പി. ഗംഗാധര്‍രന്‍ മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് ജേതാവിനെ നിര്‍ണയിച്ചത്.ഈമാസം 21ന് കോഴിക്കോട്ട് കെ.ടിയുടെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് മുരളി പറഞ്ഞു.പന്ത്രണ്ടാംവയസ്സില്‍ ഊരുപേരും എന്ന നാടകം എഴുതി കലാരംഗത്തേക്ക് കടന്നു. നാല്പതിലേറെ നാടകങ്ങളും കളിയും കാര്യവും, ശബ്ദങ്ങളുടെ ലോകം, എന്നീ ചെറുകഥാസമാഹാരങ്ങളും മാംസപുഷ്പങ്ങള്‍, കാറ്റ് എന്നീ നോവലുകളും രചിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്ക് തിരക്കഥയെഴുതി. കേന്ദ്ര-കേരള സംഗീത നാടക അക്കാഡമിയുടേതുള്‍പ്പെടെ എണ്‍പതിലധികം പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

No comments:
Post a Comment