Sunday, July 22, 2007

ന്യൂനപക്ഷത്തിന്റെ പേരില്‍ സമ്പന്നര്‍ വിളവെടുക്കുന്നു: വെള്ളാപ്പള്ളി

ന്യൂനപക്ഷത്തിന്റെ പേരില്‍ സമ്പന്നര്‍ വിളവെടുക്കുന്നു: വെള്ളാപ്പള്ളി

ന്യൂനപക്ഷത്തിലെ സമ്പന്നവിഭാഗം അധികാരവും സമ്പത്തും കൈയടക്കാന്‍ നടത്തുന്ന ഹീനമായ സമ്മര്‍ദ്ദതന്ത്രങ്ങളാണ് കേരളത്തില്‍ വര്‍ഗ്ഗീയ വിദ്വേഷമുണ്ടാക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.കേരളകൌമുദി ശ്രീനാരായണ ഡയറക്ടറിയുടെ പ്രചരണവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കരുനാഗപ്പള്ളി പുതുമണ്ണേല്‍ ആഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷത്തിന്റെ സമ്പന്നര്‍ ഇവര്‍ വിളവെടുപ്പ് നടത്തുമ്പോള്‍ അതിലെ മഹാഭൂരിപക്ഷം ഒരുഗതിയും പരഗതിയുമില്ലാതെ കഴിയുകയാണ് - വെള്ളാപ്പള്ളി പറഞ്ഞു.പ്രീഡിഗ്രി ഡി-ലിങ്ക് ചെയ്തപ്പോള്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് ഉണ്ടായ നഷ്ടം പരിഹരിച്ചില്ല. മലപ്പുറത്തെ പിന്നാക്കാവസ്ഥ മുസ്ലിങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ചെവിക്കൊണ്ടു. ഏറെ പ്രതീക്ഷകളോടെയാണ് ഇടതുപക്ഷത്തെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്. യാഥാര്‍ത്ഥ്യങ്ങള്‍ വിലയിരുത്തി സാമൂഹ്യനീതി നടപ്പാക്കുമെന്ന് കരുതി. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറിപ്പറ്റിയവര്‍ വീണ്ടും സമ്മര്‍ദ്ദഗ്രൂപ്പുകള്‍ക്ക് വഴിപ്പെടുകയാണ്.മൂന്നാറില്‍ മുഖ്യമന്ത്രിയുടെ ആക്ഷന്‍ റിയാക്ഷനായി മാറിയിരിക്കുന്നു. ആരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ച കാല്‍ പിന്നോട്ടെടുത്തത്? അവിടെയും സമ്മര്‍ദ്ദതന്ത്രങ്ങള്‍ വിജയിക്കുന്നു. സര്‍ക്കാര്‍ പിന്‍വാങ്ങുകയും ചെയ്യുന്നു.ഇവരുടെ വര്‍ഗ്ഗീയ വികാരങ്ങള്‍ക്ക് വന്‍പ്രചാരം നല്‍കുന്ന മാദ്ധ്യമങ്ങള്‍ മഹാഭൂരിപക്ഷത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ക്ക് വില കല്പിക്കുന്നില്ല. മനഃപൂര്‍വ്വം തമസ്കരിക്കുന്നു. സര്‍ക്കുലേഷന്‍ കുറയുമെന്നും പരസ്യം കിട്ടില്ലെന്നും ഭയന്നാണ് മാദ്ധ്യമങ്ങള്‍ ഇവര്‍ക്ക് കൂട്ടുനില്‍ക്കുന്നത്. ഇവിടെ നേട്ടവും കോട്ടവും നോക്കാതെ സത്യം വിളിച്ചുപറയുന്ന പത്രം കേരളകൌമുദിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.കേരളകൌമുദിക്ക് മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വ്യവസായത്തിന്റെയോ പിന്‍ബലമില്ല. എന്നിട്ടും കേരളകൌമുദി എടുക്കുന്ന ധീരമായ നിലപാടുകളാണ് മറ്റ് പത്രങ്ങളില്‍നിന്ന് അതിനെ വ്യത്യസ്തമാക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ആ പത്രത്തിന് കരുത്ത് പകരണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.തെറ്റായിപ്പോയെന്ന് ഇപ്പോള്‍ ഏറ്റു പറയുന്ന വിമോചന സമരത്തെ കുഴിമാടത്തില്‍ നിന്നു തോണ്ടിയെടുത്ത് പ്രദര്‍ശിപ്പിക്കാനാണ് ചില തിരുമേനിമാര്‍ ശ്രമിക്കുന്നത്. വിമോചന സമരം വീണ്ടും നടത്തുമെന്ന് പറയുന്നത് കാലത്തിന്റെ കുഴലൂത്ത് മനസ്സിലാക്കാത്തതുകൊണ്ടാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

ന്യൂനപക്ഷത്തിന്റെ പേരില്‍ സമ്പന്നര്‍ വിളവെടുക്കുന്നു: വെള്ളാപ്പള്ളി

ന്യൂനപക്ഷത്തിലെ സമ്പന്നവിഭാഗം അധികാരവും സമ്പത്തും കൈയടക്കാന്‍ നടത്തുന്ന ഹീനമായ സമ്മര്‍ദ്ദതന്ത്രങ്ങളാണ് കേരളത്തില്‍ വര്‍ഗ്ഗീയ വിദ്വേഷമുണ്ടാക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.കേരളകൌമുദി ശ്രീനാരായണ ഡയറക്ടറിയുടെ പ്രചരണവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കരുനാഗപ്പള്ളി പുതുമണ്ണേല്‍ ആഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷത്തിന്റെ സമ്പന്നര്‍ ഇവര്‍ വിളവെടുപ്പ് നടത്തുമ്പോള്‍ അതിലെ മഹാഭൂരിപക്ഷം ഒരുഗതിയും പരഗതിയുമില്ലാതെ കഴിയുകയാണ് -