Monday, July 23, 2007

പത്തു ലക്ഷം രൂപ കൈക്കൂലി നല്കാനെത്തിയ നാലംഗസംഘം കസ്റഡിയില്‍

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നല്കിയ കരാറിനെതിരേ ഹൈക്കോടതിയില്‍ നിലവിലുള്ള കേസ് പിന്‍വലിക്കാന്‍ പത്തു ലക്ഷം രൂപ കൈക്കൂലി നല്കാനെത്തിയ നാലംഗസംഘം കസ്റഡിയില്‍. സോഡിയാക് ഡോട്കോം സൊല്യൂഷന്‍ എന്ന ഉത്ത രേന്ത്യന്‍ കമ്പനിയുടെ പ്രതിനിധികളാണ് പിടിയിലായത്. ഇവരില്‍ രണ്ടുപേര്‍ മലയാളികളാണ്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു സ്മാര്‍ട്ട് കാര്‍ഡ് നിര്‍മിക്കാന്‍ ടെന്‍ഡര്‍ വാങ്ങിയ സോഡിയാക് കമ്പനിയുടെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ന്യൂഡല്‍ഹി സെക്ടര്‍15-ല്‍ സുമിത് അഗര്‍വാള്‍(40),നിസാമുദ്ദീന്‍ സ്വദേശി അതുല്‍ ആനന്ദ്(43) തിരൂര്‍ പൂക്കാലില്‍ അഭയത്തില്‍ നിയാസ്(25), മലപ്പുറം വെസ്റ് കോട്ടൂര്‍ കുരുക്കുമനയില്‍ കെ.എഅബുബക്കര്‍(50)എന്നിവരെയാണു കസ്റഡിയിലെടുത്തത്.
സ്മാര്‍ട്ട് കാര്‍ഡ് നിര്‍മിക്കുന്നത് വിലക്കി ഹൈക്കോടതിയില്‍ സ്റേ നേടിയ കാക്കനാട് സ്വദേശിയായ സന്ദീപിനുള്ള കൈക്കൂലിയുമായാണ് ഇവര്‍ എത്തിയത്. ഇരുപത്തഞ്ചു ലക്ഷം രൂപ നല്കാമെന്നായിരുന്നത്രേ ഇവരുടെ വാഗ്ദാനം. പത്തു ലക്ഷം രൂപയാണ് സന്ദീപിന് നല്കാനായി ഡല്‍ഹിയില്‍ നിന്നും ഇവര്‍ കൊണ്ടുവന്നതെന്നു പറയുന്നു. കഴിഞ്ഞ യു.ഡിഎഫ് ഭരണകാലത്ത് ഗതാഗത മന്ത്രിയായിരുന്ന എന്‍.ശക്തനാണു വാഹന ഉടമകളുടെ ആര്‍.സി ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ സ്മാര്‍ട്ട് കാര്‍ഡിലാക്കുന്ന കരാര്‍ കമ്പനിക്ക് നല്കിയത്.

ഇതില്‍ അഴിമതിയുണ്െടന്നു കണ്ട് ഇപ്പോഴത്തെ ഗതാഗതമന്ത്രി മാത്യു ടി. തോമസ് കരാര്‍ റദ്ദ് ചെയ്തിരുന്നു. ഇതിനെതിരേ കമ്പനി കോടതിയില്‍ പോയി സ്റേ നേടി. ഈ സ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് നല്‍കിയ ഹര്‍ജി ഇന്നു പരിഗണിക്കാനിരിക്കേയാണ് കൈക്കൂലിയുമായി കമ്പനി പ്രതിനിധികള്‍ എത്തിയത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് സന്ദീപിനോടു കമ്പനി പ്രതിനിധികള്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
രാത്രിവൈകിയും ചോദ്യം ചെയ്തുവരികയാണ്. ഇന്നു ഹര്‍ജി പരിഗണിക്കാനിരിക്കേയാണു സംഭവം. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോടു വിശദവിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.

3 comments:

പുലി ജന്‍മം said...

ടി.വിയില്‍ കണ്ടപ്പോള്‍ ഇത്‌ ഇരുപത്തിയഞ്ച്‌ ലച്ചം ആയിരുന്നല്ലോ:)?

മുക്കുവന്‍ said...

my god, there is no more bribes in kerala. LDF cleaned bribery in kerala. :). 'am quite sure this is for avoiding the crores bribery and this will also be washed of few months!

Kattaalan said...

ഒരു പ്രഹസനം മാത്രം!