Friday, July 27, 2007

കസ്റ്റഡിമരണങ്ങള്‍ മര്‍ദനം മൂലമല്ല:കമീഷന്‍

കസ്റ്റഡിമരണങ്ങള്‍ മര്‍ദനം മൂലമല്ല:കമീഷന്‍
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ആഗസ്ത് 16 വരെയുള്ള കാലത്തെ വിവാദമുണ്ടാക്കിയ കസ്റ്റഡി മരണങ്ങളൊന്നും പൊലീസിന്റെ പീഡനംമൂലം ഉണ്ടായിട്ടുള്ളവയല്ലെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു കമീഷന്‍ കണ്ടെത്തി. കമീഷന്‍ പരിശോധിച്ച 15 കേസുകളില്‍ രണ്ടെണ്ണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് പീഡനംമൂലമല്ല മരണമെങ്കിലും കമീഷന്‍ നിര്‍ദേശാനുസരണം ഒമ്പതു കേസുകളില്‍ കുടുംബത്തിന് ആശ്വാസധനം നല്‍കുമെന്നും നാലു കേസുകളില്‍ തുടരന്വേഷണം നടത്തുമെന്നും നടപടിറിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചശേഷം മന്ത്രി കോടിയേരി ബാലകൃഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസിനു വീഴ്ചയുണ്ടായ കേസുകളിലും സര്‍ക്കാര്‍ നയത്തിന്റെ തകരാറല്ല അവയെന്ന് കമീഷന്‍ വ്യക്തമാക്കി. കസ്റ്റഡി മരണങ്ങളെക്കുറിച്ച് യുഡിഎഫ് ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതവും പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവും ആണെന്ന് കമീഷന്‍ വിലയിരുത്തുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ വൈദ്യസഹായം കിട്ടാതെ ആരും മരിച്ചിട്ടില്ല. അറസ്റ്റ് ചെയ്ത എല്ലാ കേസുകളിലും സുപ്രീം കോടതി നിര്‍ദേശം പാലിച്ചിട്ടുമുണ്ട്.

No comments: