തിരു: സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങളിലെ പ്രവേശനം സംബന്ധിച്ച ഹൈക്കോടതി വിധി ഉള്‍ക്കൊണ്ട് മാനേജ്മെന്റുകളുമായി സര്‍ക്കാരുണ്ടാക്കിയ കരാര്‍ നടപ്പാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി എം എ ബേബി പറഞ്ഞു. എഞ്ചിനീയറിങ്ങ് കോളേജ് മാനേജ്മെന്റുകളുമായി നടത്തിയ ചര്‍ച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ലഭിച്ചിട്ടുള്ള നിയമോപദേശം ഇതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാബിനറ്റില്‍ ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കും-ബേബി വ്യക്തമാക്കി.
സര്‍ക്കാരുമായുണ്ടാക്കിയ കരാറില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് എഞ്ചിനീയറിങ്ങ് കോളേജ് മാനേജ്മെന്റ് കണ്‍സോര്‍ഷ്യം പ്രസിഡണ്ട് ജി പി സി നായര്‍ പറഞ്ഞു. ഹൈക്കോടതി വിധിയില്‍ നിന്നുകൊണ്ട് തന്നെ പ്രവേശനം നടത്താന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സ്വാശ്രയ പ്രവേശനത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച സമവായ ചര്‍ച്ചകളോട് അനുഭാവപൂര്‍ണ്ണമായ സമീപനമാണ് വിധി. മെരിറ്റ് സീറ്റിലെ ഫീസില്‍ സര്‍ക്കാരും മാനേജ്മെന്റുകളുമായുണ്ടാക്കിയ ധാരണയില്‍ സര്‍ക്കാര്‍ ഇടപെടാതിരുന്നത് ഈ വിഷയത്തില്‍ പ്രകടിപ്പിക്കുന്ന സര്‍ക്കാര്‍ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയാണ്. മെഡിക്കലിന് മെരിറ്റ് സീറ്റില്‍ നിശ്ച20000രൂപ ഫീസ് കോടതി അംഗീകരിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മെരിറ്റ് സീറ്റിലെ ഫീസ് 12,225 രൂപയാണ്.
മാനേജ്മെന്റ് ക്വാട്ടയിലെ 35 ശതമാനം സീറ്റില്‍ ജസ്റ്റീസ് പിഎ മുഹമ്മദ് കമ്മറ്റി നിശ്ചയിച്ച 1.30 ലക്ഷം രൂപ ഫീസ് ഈടാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാരും മാനേജ്മെന്റുകളുമായുണ്ടാക്കിയ കരാര്‍ അടിസ്ഥാനത്തില്‍ ഈ സീറ്റില്‍ കോളേജ് നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന ഉയര്‍ന്ന ഫീസാണ് ഏര്പെടുത്തിയിരുന്നത്. ഇത് കോളേജുകളുടെ അടിസ്ഥാനസൌകര്യങ്ങളെ ആശ്രയിച്ചാണ് നിശ്ചയിച്ചത്. ഫീസ് ഘടനയും വ്യത്യസ്തമാണ്. ഈ ഫീസ് ഘടനയിലാണ് കോടതി ഇടപെട്ടത്. ഉദാഹരണമായി എംഇഎസ്, കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ 35 ശതമാനം സീറ്റില്‍ 5.5 ലക്ഷം ഫീസും അഞ്ച് ലക്ഷം രൂപ ഡിപ്പോസിറ്റുമാണ് കരാറില്‍ ഏര്‍പെടുത്തിയത്. ഇത് പൊതുവില്‍ 1.30 ലക്ഷമാക്കി കോടതി നിശ്ചയിക്കുകയായിരുന്നു. 35 ശതമാനം സീറ്റിലെ പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം മാനേജ്മെന്റുകള്‍ പരിശോധിക്കുകയാണ്

No comments:
Post a Comment