Tuesday, July 31, 2007

പത്തു ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കും ;എം.എ ബേബി

കൊച്ചി: സംസ്ഥാനത്തെ സ്വാ ശ്രയ എന്‍ജിനീയറിംഗ ് കോഴ് സുകളില്‍ പത്തു ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എബേബി. സ്വാശ്രയ എന്‍ജിനീയറിംഗ് മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
എ.ഐ.സി.ടി.ഇ നിര്‍ദേശപ്രകാരമാണ് ഈ തീരുമാനമെന്നും വര്‍ധിപ്പിച്ച സീറ്റുകളില്‍ പ്രവേശനം സൌജന്യമായിരിക്കുമെന്നും മന്ത്രി ബേബി പറഞ്ഞു. പ്രവേശന നടപടികളും സുതാര്യമായിരിക്കും. ഈ സീറ്റുകളില്‍ രണ്െടണ്ണത്തില്‍ പെണ്‍കുട്ടികള്‍ക്കും രണ്െടണ്ണത്തില്‍ വികലാംഗര്‍ക്കും രണ്െടണ്ണത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം
സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി ഉണ്ടാക്കിയ കരാര്‍ ഭാഗികമായി റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ രണ്ടു ദിവസത്തിനകം അപ്പീല്‍ നല്കുമെന്നും മന്ത്രി പറഞ്ഞു.

No comments: