Sunday, July 29, 2007

പൊലീസ് വെടിവയ്പ്, ലാത്തിച്ചാര്‍ജ്: എട്ടു മരണം

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കുനേരെ ഖമ്മം ജില്ലയിലെ മുഡിഗോണ്ടയില്‍ പൊലീസ് നടത്തിയ വെടിവയ്പ്പിലും ലാത്തിച്ചാര്‍ജിലും എട്ടു സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ വെടിയേറ്റും രണ്ടുപേര്‍ ലാത്തിച്ചാര്‍ജിലുമാണ് കൊല്ലപ്പെട്ടത്. അറുപതിലേപ്പേര്‍ക്ക് പരിക്കേറ്റു. ഒമ്പതുപേരുടെ നില അതീവ ഗുരുതരമാണ്.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പൊലീസ് ഭീകരമായ ലാത്തിച്ചാര്‍ജ് നടത്തി. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിനുപേരെ പൊലീസ് അറസ്റ്റുചെയ്തു. വെടിവയ്പ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി രാജശേഖരറെഡ്ഡി ഉത്തരവിട്ടു.

No comments: