Saturday, July 14, 2007

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമാക്കുമെന്ന്

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമാക്കുമെന്ന്



സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സ്റ്റേറ്റ് വൈഡ് ഏരിയാ നെറ്റ്വര്‍ക്ക് ഉപയോഗപ്പെടുത്തിയാകും ഇത്. വിവര സാങ്കേതിക വിദ്യ പഠനോപാധിയാക്കേണ്ട കാലമാണിത്.
നടക്കാവ് ജിജിവിഎച്ച്എസ്എസില്‍ നിര്‍മിച്ച സ്മാര്‍ട്ട് ക്ളാസ് റൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ. പ്രദീപ്കുമാര്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണു ക്ളാസ് റൂം നിര്‍മിച്ചത്.
എജ്യൂസാറ്റിന്റെ സാധ്യതകള്‍ കൂടുതലായി പഠനത്തില്‍ ഉപയോഗപ്പെടുത്താന്‍ ഉതകും വിധം പദ്ധതി വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐടി പഠനത്തിന്റെ ഉള്ളടക്കം രൂപപ്പെടുത്തുന്നതില്‍ അധ്യാപകരുടെ കഴിവുകള്‍ കൂടുതലായി പ്രയോജനപ്പെടുത്തണം. ഐടി പഠനത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിനു കിട്ടുന്ന പ്രാധാന്യം സന്തോഷകരമാണെന്നും വിഎസ് പറഞ്ഞു.

No comments: