Tuesday, July 17, 2007

പൊതുമാപ്പ്: പാസ്പോര്‍ട്ട് വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന

പൊതുമാപ്പ്: പാസ്പോര്‍ട്ട് വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന .









ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലും അബുദാബി ഇന്ത്യന്‍ എംബസിയിലും പാസ്പോര്‍ട്ടുകള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. യു.എ.ഇ. യിലെ വിവിധ കമ്പനികളില്‍ നിന്ന് അപ്രത്യക്ഷരായ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ പാസ്പോര്‍ട്ടുകളാണ് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലും അബുദാബി ഇന്ത്യന്‍ എംബസിയിലും അബുദാബി എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഏല്പിച്ചിട്ടുള്ളത്. ഈ പാസ്പോര്‍ട്ടുകള്‍ ശേഖരിക്കാനും യു.എ.ഇ.യില്‍ പുതിയ തൊഴില്‍ തേടാനുമാണ് അധികംപേരും എത്തുന്നത്. കമ്പനികളിലെ തൊഴില്‍ചൂഷണവും തുച്ഛമായ വേതനവുമാണ് കമ്പനികളില്‍ നിന്ന് അപ്രത്യക്ഷരാവാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നത്. വര്‍ഷങ്ങളായി അഞ്ഞൂറ് ദിര്‍ഹത്തില്‍ താഴെ ശമ്പളം പറ്റുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ യു.എ.ഇ. യിലുണ്ട്. പൊതുമാപ്പിന്റെ ഔദാര്യത്തില്‍ നിയമവിധേയമായി പുതിയ തൊഴില്‍ നേടാമെന്ന പ്രതീക്ഷയിലാണ് അധികം പേരും.
പൊതുമാപ്പിലൂടെ ഇന്ത്യയിലേക്ക് പോകുന്നവരുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും എയര്‍ ഇന്ത്യ ഇവര്‍ക്കായി കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. യു.എ.ഇ. യില്‍ നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും നികുതി ഉള്‍പ്പെടെ 690 ദിര്‍ഹമാണ് ടിക്കറ്റ് വില. അവധിക്കാല സീസണ്‍ ആയതിനാല്‍ ഈ സമയത്ത് സാധാരണ നിരക്ക് 1090 ദിര്‍ഹമാണ്. ജൂലായ് 16 മുതല്‍ ഔട്ട് പാസുകാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നിരക്ക് ലഭ്യമായിത്തുടങ്ങി.

No comments: