Friday, July 13, 2007

എല്ലാജില്ലയിലും സര്‍ക്കാര്‍ ബിഗ്ബസാറുകള്‍ തുടങ്ങും

നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്നതിന് എല്ലാജില്ലകളിലും ബിഗ് ബസാറുകള്‍ തുടങ്ങുമെന്ന് മന്ത്രി സി.ദിവാകരന്‍ പറഞ്ഞു. പൊതുവിപണിയിലെ വിലവര്‍ധന പിടിച്ചുനിര്‍ത്തുന്നതിന് പൊതുവിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. ചോദ്യോത്തരവേളയില്‍ മറുപടിപറയുകയായിരുന്നു അദ്ദേഹം.

ഓണക്കാലത്ത് വിതരണം ചെയ്യാന്‍ അരിയും ഗോതമ്പും കേരളത്തിന് പ്രത്യേകമായി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ മാവേലി സ്റ്റോറുകളിലും ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കും. ഒരു താലൂക്കില്‍ അഞ്ച് മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ വീതം തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ട്. ചില്ലറ വ്യാപാര രംഗത്തെ കുത്തകകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

No comments: