Friday, July 13, 2007

അധിനിവേശത്തിനെതിരെ ഡിവൈഎഫ്ഐ പ്രചാരണം

തിരു: അധിനിവേശത്തിനെതിരെ ഡിവൈഎഫ്ഐ ആഗസ്ത് 15 മുതല്‍ സെപ്തംബര്‍ 15വരെ രാജ്യവ്യാപകമായ പ്രചാരണം സംഘടിപ്പിക്കുമെന്ന് ദേശീയ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാജ്യമാകെ സംഘടിപ്പിക്കുന്ന നവഭാരതമാര്‍ച്ചിന്റെ ആദ്യഘട്ടമായി പത്തുലക്ഷം പേരെ പങ്കെടുപ്പിച്ച് കേരളത്തില്‍ ജില്ലാതല റാലികള്‍ നടത്തും. ഒരു മാസം നീളുന്ന വിപുലമായ പ്രക്ഷോഭങ്ങളാണ് ഡിവൈഎഫ്ഐ തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഝാന്‍സിമുതല്‍ ഗ്വാളിയര്‍വരെ ദേശീയ യൂത്ത് മാര്‍ച്ചും സംഘടിപ്പിക്കും. 'ആദ്യസ്വാത്രന്ത്രസമരത്തിന്റെ പാഠങ്ങള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.
ഭഗത്സിങ് ജന്മശതാബ്ദി വിപുലമായി ആഘോഷിക്കാനും തീരുമാനിച്ചു. പാര്‍ലമെന്റിനുമുന്നില്‍ 16 ലക്ഷം രൂപ ചെലവില്‍ ഭഗത്സിങ്ങിന്റെ വെങ്കലപ്രതിമ സ്ഥാപിക്കുമെന്നും ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതായും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലുംനിന്ന് കൂപ്പണുകള്‍വഴി ഇതിന് തുക ശേഖരിക്കും.
യുപിഎ സര്‍ക്കാരിന്റെ യുവജനവിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. പ്രത്യേക തൊഴിലുറപ്പു പദ്ധതിയെ തകര്‍ക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാരിന്റേത്. സമാനചിന്താഗതിയുള്ള എല്ലാ സംഘടനകളുമായും ചേര്‍ന്ന് സമരം നടത്തുന്ന കാര്യവും ആലോചിക്കും. ഇതിന് പൊതു ഇടം ഡിവൈഎഫ്ഐ ഒരുക്കുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...