Wednesday, May 23, 2007

നവീന കേരളത്തിന്ന് തറക്കല്ലിട്ട നിശ്ചയ ധാര്‍ഢ്യമുള്ള സര്‍ക്കാറിന്റെ വിജയകരമായ ഒരുവര്‍ഷം.

നവീന കേരളത്തിന്ന് തറക്കല്ലിട്ട നിശ്ചയ ധാര്‍ഢ്യമുള്ള സര്‍ക്കാറിന്റെ വിജയകരമായ ഒരുവര്‍ഷം.


അഞ്ചു വര്‍ഷത്തെ യു. ഡി ഏഫ്‌ ഭരണം സര്‍വ്വമേഖലകളിലും തകര്‍ത്ത്‌ തരിപ്പണമാക്കിയ കേരളത്തെ പുനരുദ്ധരിക്കാന്‍ ആത്മാര്‍ത്ഥവും അഴിമതിരഹിതമായ ഭരണം കാഴ്ചവെയ്ക്കുകയും,സാധാരണക്കാരന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും ദൂരികരിക്കാനും,കേരളത്തെ സമഗ്രവികസനത്തിന്റെ പാതയിലേക്ക്‌ നയിക്കാനും പരമാവധി ശ്രമിച്ചുകൊണ്ടാണ്‌ വി.എസ്‌ സര്‍ക്കാര്‍ സംഭവബഹുലമായ ഒന്നാം വാര്‍ഷികം ആഘോഷിച്ചിരിക്കുന്നത്‌.അഴിമതിക്കാരായ യു. ഡി. എഫ്‌ നേതാക്കന്മാരെ ജനം കയ്യോടെ പിടികൂടി പരസ്യമായി വിചാരണചെയ്യുമ്പോഴും ദുഷ്‌പ്രചരണങ്ങലിലൂടെ സ്വന്തം മുഖം രക്ഷിക്കാന്‍ 6 ചോദ്യങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്ന പ്രതിപക്ഷം തീര്‍ത്തും മരണശയ്യയിലാണ്‌.

കടം കയറിയ കര്‍ഷകന്റെ ആത്മഹത്യ നിത്യസംഭവമായിരുന്ന കേരളത്തില്‍ അവരെ അതില്‍ നിന്ന് രക്ഷിക്കാനും അവര്‍ക്ക്‌ ആശയും ആശ്വസവും നല്‍കുന്നതിന്ന് കേരള നിയമസഭ പസ്സാക്കിയ കാര്‍ഷികകടാശ്വാസ നിയമം ഭൂപരിഷ്ക്കരണത്തിന്ന് ശേഷം കേരളം കണ്ട ഏറ്റവും മഹത്തരവും മഹനിയിവുമായ നിയമമാണ്‌.

ആത്മഹത്യ ചെയ്ത 1500 ഓളം വരുന്ന കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും അവരുടെ നിരാശ്രയരായ കുടുംബങ്ങള്‍ക്ക്‌ അരലക്ഷം രൂപ ധനസഹായം നല്‍കിയത്‌ വെറും നിസ്സാര സംഭവമായി കാണാന്‍ കഴിയില്ല.

നെല്‍കൃഷി മേഖലയെ സംരക്ഷിക്കാന്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കിലോവിന്ന് ഒന്നരരൂപ അധികം നല്‍കി നെല്ല് സംഭരിക്കാന്‍ തിരുമാനിച്ചതും നടപ്പാക്കിയതും കര്‍ഷകര്‍ക്ക്‌ ആകെ ആശ്വാസം പകര്‍ന്ന നടപടിയാണ്‌.
വാചക കസര്‍ത്തുകള്‍ കൊണ്ടല്ല ക്രിയാത്മക പ്രവര്‍ത്തങ്ങളിലൂടെ മാത്രമേ നാടിന്റെയും നാട്ടുക്‌ആരുടെയും പ്രശ്നങ്ങക്കും പ്രയാസങ്ങള്‍ക്കും പരിഹാരം കഴിയുവെന്ന് ഒരു വര്‍ഷം കൊണ്ട്‌ തെളിയിക്കാന്‍ കഴിഞ്ഞ സര്‍ക്കാറാണിത്‌.
കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാര്‍ സ്വാശ്രയകോളേജ്ജ്‌ മേനേജുമെന്റുമായി ഒത്തുകളിച്ച്‌ ഉന്നത വിദ്യാഭ്യാസരഗമാകെ കുളംതോണ്ടിയത്‌ കണ്ടവരാണ്‌ കേരള ജനത.എന്നാല്‍ എല്‍.ഡി എഫ്‌ സര്‍ക്കാര്‍ കൈക്കൊണ്ടത്‌ വളരെ ശക്തവും വ്യക്തവുമായ നിലപാടാണ്‌.സ്വാശ്രയ വിദ്യാഭ്യസരംഗത്ത്‌ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്ന സ്വാശ്രയനിയമം നിയമസഭയില്‍ പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്ത്‌ ഏകകണ്ഠമായി പസ്സാക്കാന്‍ കഴിഞ്ഞു.
എന്നാല്‍ കോടതിയുടെ ഇടപെടല്‍ കാരണം നിയമം പൂര്‍ണ്ണമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.എന്നിര്‍ഉന്നാലും ഈ നിയമം പാതിവഴിയെ ഉപേക്ഷിച്ച്‌ പോകാന്‍ സര്‍ക്കാര്‍ തയ്യാറല്ലായെന്നതിന്റെ തെളിവാണ്‌ സ്വശ്രയകോളേജ്‌ മേനേജുമെന്റുമായി സമവായത്തിലൂടെ50 :50 അനുപാതം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.

50 : 50 അനുപാതം അതായത്‌ ആകെ സീറ്റില്‍ 50 ശതമാനത്തില്‍ സര്‍ക്കാര്‍ ഫീസും 50 ശതമാനത്തില്‍ സര്‍ക്കാര്‍ നിച്ഛയിക്കുന്ന ഉയര്‍ന്ന ഫീസും മതിയെന്ന് മേനേജുമെന്റുകളെക്കൊണ്ട്‌ അംഗികരിപ്പിച്ചിട്ടുണ്ട്‌ എന്നണ്‌ മുന്‍മുഖ്യമന്ത്രി ഏ കെ ആന്റണി കേരളജനതയോട്‌ പറഞ്ഞത്‌. എന്നാല്‍ അങ്ങിനെ യാതൊന്നും പറഞ്ഞിട്ടില്ലായെന്നാണ്‌ സ്വാശ്രയ കോളേജ്‌ മേനേജ്‌മെന്റ്‌ അധികൃതര്‍ പറയുന്നത്‌.ഈ നിയമം പ്രബല്യത്തില്‍ വരണമെന്ന യാതൊരു ആഗ്രഹവും ഇന്നും കോണ്‍ഗ്രസ്സിന്നും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിക്കുമില്ല. എന്തെങ്കിലും വിവാദങ്ങളുണ്ടാക്കി ഈ നിയമം നടപ്പാകാതിരിക്കാനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌.എന്തുതന്നെയായിരുന്നാലും സവവായത്തിന്റെ വഴി സ്വികരിക്കുന്നതാണ്‌ മേനേജുമെന്റുകള്‍ക്കും നല്ലത്‌ . അല്ലെങ്കില്‍ കേരളത്തെ ഇത്‌ അഭ്യന്തരകലാപത്തിലേക്ക്‌ നയിക്കുമന്ന് തീര്‍ച്ചയാണ്‌.

സംഘടിത മേഖലയില്‍ പണിയെടുക്കുന്ന 10 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക്‌ ആശ്വാസം പകരുന്നതാണ്‌ കേരള നിയമസഭ പാസ്സാക്കിയ ഷോപ്‌സ്‌ ആന്റ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌ തൊഴിലാളി ക്ഷേമനിധി നിയമം.അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക്‌ ജോലിസ്ഥിരത,പെന്‍ഷന്‍,മറ്റ്‌ എല്ലാവിധ ആനുകൂല്യങ്ങളും ഉറപ്പ്‌ വരുത്തുന്ന നിയമം സര്‍ക്കാറിന്റെ പ്രധാന നേട്ടങ്ങളില്‍ ഒന്നാണ്‌.

കൊല്ലങ്ങളായി സര്‍ക്കാര്‍ ഭൂമി കയ്യേറി വന്‍കിട ഹോട്ടലുകളും റിസോര്‍ട്ടുകളും പണിത്‌ സര്‍ക്കാറിനെത്തെന്നെ വിരട്ടിയിരുന്ന പട്ടയ മാഫിയക്കും റിസോര്‍ട്ട്‌ മാഫിയക്‌കുമെതിരെ ശക്തമായ നീക്കം നടത്തി. അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ,സര്‍ക്കാര്‍ ഭൂമിയൊക്കെ എറ്റെടുക്കാന്‍ കഴിഞ്ഞു .ഇതിന്റെ അലയൊലികള്‍ മുന്നാറില്‍ മാത്രം ഒതുങ്ങുന്നില്ല.കേരളത്തിലാകെ സ്വകാര്യ വ്യക്തികള്‍ കയ്യേറിയ മുഴുവന്‍ ഭൂമിയും വസ്തു വകകളും എറ്റെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണ്‌.

ആരോഗ്യ മേഖലയില്‍ സ്വകാര്യവല്‍ക്കരണത്തിന്ന് അമിത പ്രധാന്യമാണ്‌ കഴിഞ്ഞ യു. ഡി. എഫ്‌ സര്‍ക്കാര്‍ നല്‍കിയത്‌. ഇതിന്റെ ഫലമായി താറുമാറായിക്കിടന്നിരുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക്‌ ഉതകുന്ന ചികിത്സകേന്ദ്രങ്ങളാക്കാന്‍ ശക്തമായ നടപടികളാണ്‌ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്‌. അതുകൊണ്ടുതന്നെ ആശുപത്രികളില്‍ ആവശ്യത്തിന്നുള്ള മരുന്നും ചികിത്സയും ലഭിക്കുന്നുണ്ട്‌.

അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കൃത്യവിലോപം വരുത്തുന്ന അത്യാഹിതങ്ങള്‍ക്ക്‌ അടിയന്തിര നടപടികള്‍ കൈക്കൊള്ളാനും കുറ്റക്കാര ശിക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാക്കുന്നുവെന്നതു തന്നെ എടുത്തു പറയേണ്ട നേട്ടം തന്നെയാണ്‌.
കേരളത്തിന്റെ ത്വരിതഗതിയിലുള്ള വികസനത്തിന്ന് പണം ആവശ്യമാണ്‌ . ഇത്‌ കേരളത്തിന്റെ താല്‍പ്പര്യങ്ങല്‍ പണയം വെയ്ക്കാതെ എതെങ്കിലും ധനകാര്യസ്ഥാപങ്ങളില്‍ നിന്ന് എടുക്കണമെന്ന നിലപാടുതന്നെയാണ്‌ ഇടതുപക്ഷ മുന്നണിക്കും സര്‍ക്കാറിന്നുമുള്ളത്‌. എ ഡി ബി കരാറിലും യു ഡി എഫിന്റെ പലവ്യവസ്ഥകളും മാറ്റിക്കാന്‍ സര്‍ക്കാറിന്ന് കഴിഞ്ഞിട്ടുണ്ട്‌. മറ്റൊരു കാര്യം കൂടി മനസ്സിലാക്കണം.ഒരു സര്‍ക്കാര്‍ അംഗികരിച്ച വ്യവസ്ഥകളൊക്കെ മറ്റൊരു സര്‍ക്കാറിന്ന് മാറ്റി തിര്‍ക്കാനുള്ള പ്രായോഗികമായ പ്രയാസങ്ങള്‍ നിരവധിയാണ്‌. അല്ലെങ്കില്‍ ഈ ലോണ്‍ വേണ്ടായെന്ന് വെയ്ക്കണം . അങ്ങിനെ വന്നാല്‍ അത്‌ കേരളത്തിന്റെ വികസനത്തിന്ന് വിഘാതവുമാകും. ലോണ്‍ എടുക്കേണ്ടത്‌ കേരളത്തിന്റെ മാത്രം ആവശ്യമാണ്‌. ഇതില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു സ്മര്‍ട്ട്‌ സിറ്റി പ്രശ്നം.

സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പുവെച്ചതല്ല.യു.ഡി.എഫ്‌.മുന്നോട്ട്‌ വെച്ച ജനവിരുദ്ധ വ്യവസ്ഥകള്‍ മാറ്റിത്തിര്‍ത്തു എന്നതാണ്‌ പ്രധാന കാര്യം. സ്മാര്‍ട്ട്‌ സിറ്റിയും ഇന്‍ഫോ പാര്‍ക്കും മറ്റ്‌ ഐ ടി സ്ഥപനങ്ങളും കേരളത്തിന്റെ വ്യവസായരംഗത്ത്‌ വന്‍ കുതിച്ചു ചാട്ടത്തിന്ന് വഴിയൊരുക്കും. ഏതു സര്‍ക്കാര്‍ രാജ്യം ഭരിച്ചാലും മറ്റ്‌ രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ അനുവര്‍ത്തിക്കാനുള്ള പൊതുമാനദണ്‍ധം പൊതുമുതല്‍ നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കുകയെന്നതായിരിക്കണം.

ജനങ്ങളുടെ പ്രതിക്ഷയ്ക്കൊത്ത്‌ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാറിന്ന് കഴിഞ്ഞിട്ടുണ്ട്‌. ചില ഒറ്റപ്പെട്ട പ്രശ്നങ്ങള്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ കളങ്കപ്പെടുത്താന്‍ പ്രതിപക്ഷം വ്യാപകമായ പ്രചരണങ്ങളുമായി രംഗത്തിറങ്ങിയെങ്കിലും ജനപിന്തുണനേടാന്‍ കഴിഞ്ഞില്ല. ഇനിയും കൂടുതല്‍ ജാഗ്രതയോടെ കാര്‍ഷികമേഖലയില്‍ ഫലപ്രദമായി ഇടപെട്ട്‌,വ്യവസായ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ സംഭരിച്ച്‌ ശക്തിപ്പെടുത്തി,വിദ്യാഭ്യാസ മേഖല കൂറ്റുതല്‍ ജനകിയവല്‍ക്കരിച്ച്‌,സാധരണക്കാര്‍ക്ക്‌ കൂടുതല്‍ സഹായകരമായ രീതിയില്‍ മുന്നേറാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ മഹത്തായ നേട്ടങ്ങള്‍ പ്രചോദനമാകട്ടെ.
ജനക്ഷേമപ്രവര്‍ത്തനങ്ങളും ഉറച്ചതീരുമാനങ്ങളുമായി മുന്നേറുന്ന ഈ സര്‍ക്കാറില്‍ മൊത്തം ജനങ്ങളുടെ പിന്തുണയും വിശ്വാസവുകാണ്‌ അര്‍പ്പിച്ചിട്ടുള്ളത്‌

3 comments:

ജനശക്തി ന്യൂസ്‌ said...

കേരളത്തിന്ന് തറക്കല്ലിട്ട നിശ്ചയ ധാര്‍ഢ്യമുള്ള സര്‍ക്കാറിന്റെ വിജയകരമായ ഒരുവര്‍ഷം.
നവീന കേരളത്തിന്ന് തറക്കല്ലിട്ട നിശ്ചയ ധാര്‍ഢ്യമുള്ള സര്‍ക്കാറിന്റെ വിജയകരമായ ഒരുവര്‍ഷം.അഞ്ചു വര്‍ഷത്തെ യു. ഡി ഏഫ്‌ ഭരണം സര്‍വ്വമേഖലകളിലും തകര്‍ത്ത്‌ തരിപ്പണമാക്കിയ കേരളത്തെ പുനരുദ്ധരിക്കാന്‍ ആത്മാര്‍ത്ഥവും അഴിമതിരഹിതമായ ഭരണം കാഴ്ചവെയ്ക്കുകയും,സാധാരണക്കാരന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും ദൂരികരിക്കാനും,കേരളത്തെ സമഗ്രവികസനത്തിന്റെ പാതയിലേക്ക്‌ നയിക്കാനും പരമാവധി ശ്രമിച്ചുകൊണ്ടാണ്‌ വി.എസ്‌ സര്‍ക്കാര്‍ സംഭവബഹുലമായ ഒന്നാം വാര്‍ഷികം ആഘോഷിച്ചിരിക്കുന്നത്‌.

Anonymous said...

ജനശക്തീ,
സര്‍ക്കാരിന്റെ ഉദ്യമങ്ങള്‍ക്ക്‌ അഭിവാദ്യങ്ങള്‍. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണല്ലോ മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍. ഭക്ഷണവും വസ്ത്രവും എന്തായാലും വിലവര്‍ദ്ധനവിനാല്‍ ബാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി എറണാകുളം ജില്ലയില്‍ ഒരു വീടു വാങ്ങുവാന്‍ ശ്രമിക്കുന്ന ഒരു ഹതഭാഗ്യന്‍ ആണു ഞാന്‍. ഈ സമയം കൊണ്ട്‌ സ്ഥലവില എട്ട്‌ ഇരട്ടിയെങ്കിലും വര്‍ദ്ധിച്ചു. ഒന്നു ചിന്തിച്ചു നോക്കൂ. താങ്കള്‍ കഴിക്കുന്ന ഭക്ഷണ സാധനത്തിനു വില എട്ടിരട്ടി വര്‍ധിച്ചാല്‍ എങ്ങിനെയിരിക്കും?
ഞാന്‍ വാങ്ങുവാനിരുന്ന വസ്തുവിന്റെ അളവ്‌ 1/8 ആയി കുറഞ്ഞു. എട്ട്‌ സെന്റ്‌ വസ്തു വാങ്ങുവാനിരിക്കുന്ന ആളുടെ സ്ഥിതി എന്താകും? ഇങ്ങനെയുള്ളവരെ ജന്മം മുഴുവന്‍ കടത്തിലേക്കു തള്ളിവിടുകയായിരിക്കും ചെയ്യുക.
ജനങ്ങള്‍ കൂടുതല്‍ സ്വാര്‍ത്ഥരാകുമ്പോള്‍ ഒരു സര്‍ക്കാരിനു ഇതില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യാനാവുമെന്ന് തോന്നുന്നില്ല. വിപ്ലവത്തിന്റെ ഞരക്കങ്ങള്‍ മാത്രമെ ഞാന്‍ കേള്‍ക്കുന്നുള്ളു!

Anonymous said...

VS Achuthanandan -Smart CM


When Mr VS Achuthanandan taken over as Chief Minister of Kerala, there was a rumour in the State that maximum his tenure is one year. He was, of course, a poor Chief Minister in the country.

But when he is due to complete one year, the picture is changed. He is all set to sign the Smart City, vacating all encroachers in Munnar, transferring all corrupted officials from then and there and now appointed IPS Hero Rishi Raj Singh, IAS Heroes Raju Narayana Swami and Sureshkumar for Munnar clearning project.

Congratulations to Mr VS for his smooth turnover of one year in CM Post.
SN THIRUVAZHIODE
Email : z_sec_dgmms@bharatpetroleum.in